+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പി​​ൽ സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള തു​​​റ​​​ന്നു

വൈ​​​ക്കം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​വി​​​ഡ് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ഭ​​​ക്ഷ​​​ണ
കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പി​​ൽ സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള തു​​​റ​​​ന്നു
വൈ​​​ക്കം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​വി​​​ഡ് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള തു​​​റ​​​ന്നു. ത​​​ല​​​യോ​​​ല​​​പ്പ​​റ​​​ന്പ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ​​​ക്കും സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ഒ​​​റ്റ​​​പ്പെ​​​ട്ടു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​ത്.
ത​​​ല​​​യോ​​​ല​​​പ്പ​​റ​​​ന്പ് ഉ​​​മ്മാം​​​കു​​​ന്ന് സെ​​​ന്‍റ് തോ​​​മ​​​സ് കാ​​​റ്റ​​​റിം​​​ഗ് സെ​​​ന്‍റ​​​ർ ഉ​​​ട​​​മ കു​​​റു​​​പ്പ​​​ശേ​​​രി ജോ​​​ണ്‍​സ​​​ണും ഭാ​​​ര്യ ട്രീ​​​സ​​​യും യാ​​​തൊ​​​രു പ്ര​​​തി​​​ഫ​​​ല​​​വും വാ​​​ങ്ങാ​​​തെ​​​യാ​​​ണ് ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്തു ന​​​ൽ​​​കു​​​ന്ന​​​ത്. ആ​​​ദ്യ​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള 75 പേ​​​ർ​​​ക്കു ഭ​​​ക്ഷ​​​ണ​​​മെ​​​ത്തി​​​ച്ചു. സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ പ്ര​​​വാ​​​സി ദ​​​ന്പ​​​തി​​​ക​​​ളാ​​​യ പു​​​ളി​​​ക്കി​​​ത്ത​​​റ വി​​​നോ​​​ദ്, മ​​​ഞ്ജു​​​ഷ, ക​​​ർ​​​ഷ​​​ക​​​നാ​​​യ സ​​​ണ്ണി വാ​​​ന്നാം​​കു​​​ഴി, ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പി​​​ലെ പെ​​​ട്രോ​​​ൾ പ​​​ന്പ് ഉ​​​ട​​​മ അ​​​രു​​​ണ്‍, നു​​​റു​​​ദ്ദീ​​​ൻ, പ്ര​​​ശാ​​​ന്ത് ച​​​ക്കാ​​​ല, വാ​​​ഴ​​​ക്കു​​​ല വ്യാ​​​പാ​​​രി കു​​​ട്ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹാ​​​യ ഹ​​​സ്ത​​​വു​​​മാ​​​യെ​​​ത്തി.
ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​സ​​​ർ ഡോ. ​​​ബി​​​നാ​​​ഷ ശ്രീ​​​ധ​​​ർ ഭ​​​ക്ഷ​​​ണ​​പ്പൊ​​​തി കൈ​​​മാ​​​റി സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ത​​​ല​​​യോ​​​ല​​​പ​​​റ​​​ന്പ് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം സ​​​ജി വ​​​ർ​​​ഗീ​​​സ് ന​​​ടു​​​വി​​​ലെ​​​ക്കു​​​റി​​​ച്ചി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് സി.​​​ജെ. ജോ​​​ണ്‍ പാ​​​ല​​​യ്ക്ക​​​ക്കാ​​​ല, ജോ​​​യി കൊ​​​ച്ചാ​​​ന​​​പ​​​റ​​​ന്പി​​​ൽ, ലി​​​ജോ ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജോ​​​ജോ വേ​​​ന​​​ക്കു​​​ഴി, സി​​​ഹാ​​​ർ കു​​​ഴി​​​പ​​​റ​​​ന്പി​​​ൽ, അ​​​ജി ചേ​​​ന്പാ​​​ല, ജി​​​ൻ​​​സ​​​ൻ പു​​​ത്ത​​​ൻ​​​ചി​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
More in Kottayam :