വൈ​​​ക്കം- വെ​​​ച്ചൂ​​​ർ റോ​​​ഡി​​​ൽ ഗ​​താ​​ഗ​​തം ദു​​ഷ്ക​​ര​​മാ​​യി

11:26 PM May 24, 2021 | Deepika.com
വൈ​​​ക്കം: വൈ​​​ക്കം- വെ​​​ച്ചൂ​​​ർ റോ​​​ഡി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ട് ഗ​​​താ​​​ഗ​​​തം ദു​​​ഷ്ക​​​ര​​​മാ​​​ക്കു​​​ന്നു. ക​​​ന​​​ത്ത മ​​​ഴ പെ​​​യ്താ​​​ൽ റോ​​​ഡി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​ക്ഷ​​​മാ​​​കും.
വെ​​​ള്ളം നി​​​റ​​​ഞ്ഞ റോ​​​ഡി​​​ലെ കു​​​ഴി​​​ക​​​ളി​​​ൽ കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​ൽ​​​പ്പെ​​​ടു​​​ന്ന​​​ത് പ​​​തി​​​വാ​​​കു​​​ക​​​യാ​​​ണ്. ത​​​ല​​​യാ​​​ഴം​ മാ​​​രാം​​​വീ​​​ട് പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ റോ​​​ഡ് മ​​​ഴ പെ​​​യ്താ​​​ൽ തോ​​​ടി​​​നു സ​​​മാ​​​ന​​​മാ​​​ണ്. തോ​​​ട്ട​​​കം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ൾ ജം​​​ഗ്ഷ​​​ൻ, ആ​​​ല​​​ത്തൂ​​​ർ ജം​​​ഗ്ഷ​​​ൻ, പു​​​ത്ത​​​ൻ പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ഴ ക​​​ന​​​ത്താ​​​ൽ വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​ക്ഷ​​​മാ​​​കും.
വൈ​​​ക്കം - വെ​​​ച്ചൂ​​​ർ റോ​​​ഡ് 13 മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ൽ ആ​​​ധു​​​നി​​​ക നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തി നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു കി​​​ഫ്ബി​​​യി​​​ൽ​​നി​​​ന്ന് 92 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. റോ​​​ഡ് ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി വെ​​​ച്ചൂ​​​ർ ഒൗ​​​ട്ട്പോ​​​സ്റ്റി​​​നു മു​​​ന്നി​​​ലെ അ​​​ഞ്ചു​​​മ​​​ന​​​പാ​​​ലം പൊ​​​ളി​​​ച്ചു പു​​​തി​​​യ പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.
വൈ​​​ക്കം - വെ​​​ച്ചൂ​​​ർ - കു​​​മ​​​ര​​​കം - കോ​​​ട്ട​​​യം റോ​​​ഡി​​​ലൂ​​​ടെ ദി​​​നം​​​പ്ര​​​തി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ട​​​ന്നുപോ​​​കു​​​ന്ന​​​ത്. വൈ​​​ക്ക​​​ത്തു​​​നി​​​ന്നു ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു നി​​​ര​​​വ​​​ധി ഭാ​​​ര​​​വ​​​ണ്ടി​​​ക​​​ളും ഇ​​​തു​​​വ​​​ഴി ക​​​ട​​​ന്നു പോ​​​കു​​​ന്നുണ്ട്. റോ​​​ഡ് വീ​​​തി കൂ​​​ട്ടി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ചു വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് അധി കൃതർ ന​​​ട​​​പ​​​ടി സ്വീകരിക്ക ണ​​​മെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.