വൈക്കം: വൈക്കം- വെച്ചൂർ റോഡിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഗതാഗതം ദുഷ്കരമാക്കുന്നു. കനത്ത മഴ പെയ്താൽ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകും.
വെള്ളം നിറഞ്ഞ റോഡിലെ കുഴികളിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. തലയാഴം മാരാംവീട് പാലത്തിനു സമീപത്തെ റോഡ് മഴ പെയ്താൽ തോടിനു സമാനമാണ്. തോട്ടകം ഗവണ്മെന്റ് എൽപി സ്കൂൾ ജംഗ്ഷൻ, ആലത്തൂർ ജംഗ്ഷൻ, പുത്തൻ പാലത്തിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലും മഴ കനത്താൽ വെള്ളക്കെട്ട് രൂക്ഷമാകും.
വൈക്കം - വെച്ചൂർ റോഡ് 13 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ഉയർത്തി നിർമിക്കുന്നതിനു കിഫ്ബിയിൽനിന്ന് 92 കോടി രൂപ അനുവദിച്ചു നടപടികൾ പുരോഗമിക്കുകയാണ്. റോഡ് ആധുനികവത്കരണത്തിന്റെ മുന്നോടിയായി വെച്ചൂർ ഒൗട്ട്പോസ്റ്റിനു മുന്നിലെ അഞ്ചുമനപാലം പൊളിച്ചു പുതിയ പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്.
വൈക്കം - വെച്ചൂർ - കുമരകം - കോട്ടയം റോഡിലൂടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. വൈക്കത്തുനിന്നു ചേർത്തല, ആലപ്പുഴ എന്നിവടങ്ങളിലേക്കു നിരവധി ഭാരവണ്ടികളും ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡ് വീതി കൂട്ടി പുനർനിർമിച്ചു വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അധി കൃതർ നടപടി സ്വീകരിക്ക ണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.