ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളുടെ മൊബൈൽഫോണ്‍ കാണാതായ സംഭവത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. രോഗി മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് മോഷണ സംഭവം വെളിപ്പെട്ടത്.
മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടതു സംബന്ധിച്ചു പരാതി ലഭിച്ചപ്പോൾത്തന്നെ രണ്ടു വനിതാ താത്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്കു മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ജീവനക്കാർക്കു താക്കീത് നൽകി പരാതിക്കു പരിഹാരം തേടാനാണ് അധികൃതരുടെ നിർദേശം. കഴിഞ്ഞ 17ന് കോവിഡ് ബാധിച്ചു മരിച്ച സംക്രാന്തി സ്വദേശിയുടെ 13,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഐസിയുവിൽനിന്നു മോഷണം പോയത്. കോലേട്ടന്പലം -കരിപ്പ റോഡിലെ കലുങ്കിനടിയിൽനിന്നു പ്രദേശവാസിയായ കൗമാരക്കാരനു ലഭിച്ച ഫോണ്‍ ബന്ധുക്കൾക്കു തിരികെ ലഭിച്ചിരുന്നു.