കൊട്ടാരക്കര: മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാനവികതയുടെ ആത്മീയ പ്രവാചകനായിരുന്നുവെന്ന് മാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ.യുയാക്കീം മാർ കൂറിലോസ് പറഞ്ഞു. ഡോ.അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ഓൺലൈൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച ദാർശികനായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡയലോഗ് സെന്റർ വൈസ് പ്രസിഡന്റ് ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
റവ.ഷിബു ശാമുവേൽ, ഫാ.അലക്സ്.പി.സഖറിയ, സെക്രട്ടറി ജോർജ് പണിക്കർ, ട്രഷറർ ഡോ.ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.