കൊല്ലം : ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാൾ വരാന്തയിൽ അംഗങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടം നടന്നു. വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി അമ്പതോളം പേർക്ക് ഭക്ഷണക്കിറ്റ് നൽകിയ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഇത്തവണ പതിനെട്ട് പേർക്കാണ് കിറ്റ് നൽകിയത്. ഇന്നത്തെ കിറ്റുകൾ അനൂപ് അഞ്ചൽ, സജി മരിയാപുരം എന്നിവരാണ് സ്പോൺസർ ചെയ്തത്.
ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുങ്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ അജിത് മാടൻനട, ഇഗ്നേഷ്യസ് വിക്ടർ, അനിൽകുമാർ, ഹരിലാൽ, അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, കരുതൽ ന്യൂസ് ഓപ്പറേഷൻ മാനേജർ ആര്യ പ്രമോദ് എന്നിവർ പ്രസംഗിച്ചു.