ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഒപി കൗണ്ടറിന് മുന്നിലെ വെള്ളക്കെട്ട് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
താലൂക്ക് ആശുപത്രിയിൽ ദിവസവും നൂറുകണക്കിന് രോഗികളാണ് വന്നു പോകുന്നത്. ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപം തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഒപി ടിക്കറ്റ് എടുക്കാനുള്ള സ്ഥലം. ഡോക്ടറുടെ പരിശോധന മുറി, മരുന്ന് നൽകുന്ന സ്ഥലം എന്നിവ പ്രവർത്തിക്കുന്നത്. ഇതിനു മുന്നിലാണ് മഴ പെയ്താൽ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതിനു പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ല . വെള്ളക്കെട്ടിന് ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് കാണണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.
ആശുപത്രി കെട്ടിടത്തിന് മുന്നിലെ വെള്ളക്കെട്ട് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു
11:11 PM May 24, 2021 | Deepika.com