+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള പൈ​പ്പി​ന് ചു​റ്റും മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്നു

ച​വ​റ: കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന പൈ​പ്പി​നു സ​മീ​പ​ത്ത് ചു​റ്റും മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്നു. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഒ​ര
കു​ടി​വെ​ള്ള പൈ​പ്പി​ന് ചു​റ്റും മാ​ലി​ന്യം  നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്നു
ച​വ​റ: കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന പൈ​പ്പി​നു സ​മീ​പ​ത്ത് ചു​റ്റും മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്നു. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഒ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലെന്ന് പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍.
പ​ന്മ​ന ചി​റ്റൂ​ര്‍ അ​ഞ്ചു​മ​ന​യ്ക്ക​ല്‍ റോ​ഡി​ല്‍ വ​ട​ക്കു​വ​ശ​ത്തെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന കെഎം​എംഎ​ല്‍ ക​മ്പ​നി​യി​ലെ പൈ​പ്പി​നു ചു​റ്റു​മാ​ണ് വെ​ള്ളം ഒ​ഴു​കാ​ൻ ഓ​ട​യി​ല്ലാ​ത്ത​തി​നാ​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.​ വെ​ള്ളം ഒ​ഴു​കാ​നു​ള്ള ചാ​ലു നി​ര്‍​മ്മി​ക്കാ​തെ പ​ഞ്ചാ​യ​ത്തും അ​ണു​നാ​ശ​നം ന​ട​ത്താ​തെ ആ​രോ​ഗ്യ വ​കു​പ്പും കൈ​യൊ​ഴി​ഞ്ഞ​തി​നാ​ല്‍ അ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​നു സ​മീ​പ​ത്തു നി​ന്നും നാ​ട്ടു​കാ​ര്‍ കു​ടി​വെ​ള്ളം എ​ടു​ക്കേ​ണ്ട​ അവ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്.​
ഓ​ട നി​ര്‍​മ്മി​ക്ക​ണം എ​ന്നു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് കാ​ലം ഏ​റി​യി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മാ​ലി​ന്യ​ത്തി​നു സ​മീ​പ​ത്തു നി​ന്നും കു​ടി​വെ​ള്ളം വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ല രോ​ഗ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. രോ​ഗം വ​രു​ത്തു​ന്ന ത​ര​ത്തി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​യി ഓ​ട കെ​ട്ടി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെങ്കി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്താ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.