കൊല്ലം: അന്തർ ജില്ലാ വാഹന മോഷണം നടത്തി വന്നയാളെ കൊല്ലം സിറ്റി പോലീസ് സ്പെഷൽ ടീമും കൊട്ടിയം പോലീസും ചേർന്ന് പിടികൂടി.
കൊട്ടാരക്കര ഓടനാവട്ടം തുറവൂർ ആര്യ മന്ദിരത്തിൽ ശ്രീകുമാർ (29) ആണ് പോലീസ് പിടിയിലായത്. മൂന്ന് മാസങ്ങൾക്ക് മുന്പ് ആലപ്പുഴ നിന്നും സ്കൂട്ടർ മോഷ്ടിച്ച് കൊട്ടിയത്ത് തഴുത്തല എത്തിയ ഇയാൾ അവിടെ ഒരു വീട്ടിൽ നിന്നും ഓട്ടോറിക്ഷായും മൊബൈലും മറ്റ് ഗൃഹോപകരണങ്ങളും മോഷ്ടിച്ചു.
തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഓട്ടോറിക്ഷയും കൊട്ടിയത്ത് നിന്നും കാറും മോഷ്ടിച്ചു. തെന്മല നിന്നും ഓട്ടോറിക്ഷാ മോഷ്ടിച്ച ഇയാൾ ആ വീട്ടിൽ നിന്നും ഗൃഹോപകരണങ്ങളും മൊബൈലും കവർന്നിരുന്നു. 2019 ൽ കടവൂർ ഹോം സ്റ്റേയിൽ നടത്തിയ മോഷണത്തിലും ഇയാൾ പ്രതിയാണ്.
കൊല്ലം സിറ്റി പോലീസ് മേധാവി റ്റി.നാരായണന്റെ നിർദേശാനുസരണം സ്പെഷൽ ബ്രാഞ്ച് എസിപി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ശ്രീധരൻ പി.കെ, സ്പെഷൽ ബ്രാഞ്ച് എസ്ഐ. ആർ. ജയകുമാർ, എഎസ് ഐ ബൈജൂ ജെറോം, എസ്സിപിഓ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ ഒളിവിടത്തിൽ നിന്നും പിടികൂടിയത്.
വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു
ശാസ്താംകോട്ട: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു. ഇന്നലെ രാവിലെയാണ് സംഭവം. പോരുവഴി കമ്പലടി മഠത്തിലയ്യത്ത് തങ്ങൾ കുഞ്ഞിന്റെ വീട്ടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താണത്. ഏകദേശം അൻപത് അടിയോളം താഴ്ചയുള്ള കിണർ പൂർണമായും അകത്തേക്ക് ഇടിഞ്ഞു താണു.
ഇതിൽ ഉണ്ടായിരുന്ന പമ്പുകളും കിണറിൽ പതിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വശങ്ങൾ ഇടിഞ്ഞു കിണർ അകത്തേക്ക് പതിച്ചതാകാമെന്നു കരുതുന്നു.
അന്തർജില്ലാ വാഹന മോഷ്ടാവ് പിടിയിൽ
11:11 PM May 24, 2021 | Deepika.com