+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ത​ർജി​ല്ലാ വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ

കൊ​ല്ലം: അ​ന്ത​ർ ജി​ല്ലാ വാ​ഹ​ന മോ​ഷ​ണം ന​ട​ത്തി വ​ന്ന​യാ​ളെ കൊ​ല്ലം സി​റ്റി പോ​ലീ​സ് സ്പെ​ഷ​ൽ ടീ​മും കൊ​ട്ടി​യം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം തു​റ​വൂ​ർ ആ​ര്യ
അ​ന്ത​ർജി​ല്ലാ വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ
കൊ​ല്ലം: അ​ന്ത​ർ ജി​ല്ലാ വാ​ഹ​ന മോ​ഷ​ണം ന​ട​ത്തി വ​ന്ന​യാ​ളെ കൊ​ല്ലം സി​റ്റി പോ​ലീ​സ് സ്പെ​ഷ​ൽ ടീ​മും കൊ​ട്ടി​യം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം തു​റ​വൂ​ർ ആ​ര്യ മ​ന്ദി​ര​ത്തി​ൽ ശ്രീ​കു​മാ​ർ (29) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ല​പ്പു​ഴ നി​ന്നും സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് കൊ​ട്ടി​യ​ത്ത് ത​ഴു​ത്ത​ല എ​ത്തി​യ ഇ​യാ​ൾ അ​വി​ടെ ഒ​രു വീ​ട്ടി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷാ​യും മൊ​ബൈ​ലും മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു.
തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യും കൊ​ട്ടി​യ​ത്ത് നി​ന്നും കാ​റും മോ​ഷ്ടി​ച്ചു. തെ​ന്മ​ല നി​ന്നും ഓ​ട്ടോ​റി​ക്ഷാ മോ​ഷ്ടി​ച്ച ഇ​യാ​ൾ ആ ​വീ​ട്ടി​ൽ നി​ന്നും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മൊ​ബൈ​ലും ക​വ​ർ​ന്നി​രു​ന്നു. 2019 ൽ ​ക​ട​വൂ​ർ ഹോം ​സ്റ്റേ​യി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.
കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി റ്റി.​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി എ​സ്‌.​വൈ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ധ​ര​ൻ പി.​കെ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്‌​ഐ. ആ​ർ. ജ​യ​കു​മാ​ർ, എ​എ​സ്‌ ഐ ​ബൈ​ജൂ ജെ​റോം, എ​സ്‌​സി​പി​ഓ മാ​രാ​യ സ​ജു, സീ​നു, മ​നു, രി​പു, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ഒ​ളി​വി​ട​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു

ശാ​സ്താം​കോ​ട്ട: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പോ​രു​വ​ഴി ക​മ്പ​ല​ടി മ​ഠ​ത്തി​ല​യ്യ​ത്ത് ത​ങ്ങ​ൾ കു​ഞ്ഞി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ആ​ണ് ഇ​ടി​ഞ്ഞു താ​ണ​ത്. ഏ​ക​ദേ​ശം അ​ൻ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ പൂ​ർ​ണ​മാ​യും അ​ക​ത്തേ​ക്ക് ഇ​ടി​ഞ്ഞു താ​ണു.
ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​മ്പു​ക​ളും കി​ണ​റി​ൽ പ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു കി​ണ​ർ അ​ക​ത്തേ​ക്ക് പ​തി​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്നു.