ഗ​ണേ​ഷ്കു​മാ​റി​ന് എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല

11:11 PM May 24, 2021 | Deepika.com
പു​ന​ലൂ​ർ : പ​ത്ത​നാ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. 65 വ​ർ​ഷ​മാ​യി പ്ര​സി​ഡ​ന്‍റാ​യി​യി​രു​ന്ന ആ​ർ.​ബാ​ല​കൃ​ഷ്ണ പി​ള്ള അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന, യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര ക​മ്മി​റ്റി യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.
പു​തി​യ പ്ര​സി​ഡന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ ഗ​ണേ​ഷ് കു​മാ​ർ ത​ൽ​സ്ഥാ​ന​ത്ത് തു​ട​രും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും മ​രു​ന്നും ല​ഭ്യ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സെ​ക്ര​ട്ട​റി ജി.​അ​നി​ൽ​കു​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​രി​ക്ക​ത്തി​ൽ കെ.​ത​ങ്ക​പ്പ​ൻ​പി​ള്ള, കെ.​കു​ട്ട​പ്പ​ൻ പി​ള്ള, ര​വീ​ന്ദ്ര​ൻ പി​ള്ള, വി​ന​യ​കു​മാ​ർ, അ​ശോ​ക് ബി.​വി​ക്ര​മ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, സു​രേ​ഷ്, സ​ദാ​ശി​വ​ൻ പി​ള്ള, വേ​ണു​കു​മാ​ർ, കേ​ച്ചേ​രി വേ​ണു​ഗോ​പാ​ൽ, അ​ജി​ത് കു​മാ​ർ, ര​ഞ്ജി​ത് രാ​ജ​ൻ, എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.