പുനലൂർ : പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാറിന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. 65 വർഷമായി പ്രസിഡന്റായിയിരുന്ന ആർ.ബാലകൃഷ്ണ പിള്ള അന്തരിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞദിവസം ചേർന്ന, യൂണിയന്റെ അടിയന്തര കമ്മിറ്റി യോഗമാണ് ഈ തീരുമാനം എടുത്തത്.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ഗണേഷ് കുമാർ തൽസ്ഥാനത്ത് തുടരും. കോവിഡിന്റെ പശ്ചാത്തലത്തിൽ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമുദായ അംഗങ്ങൾക്ക് ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
സെക്രട്ടറി ജി.അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ കരിക്കത്തിൽ കെ.തങ്കപ്പൻപിള്ള, കെ.കുട്ടപ്പൻ പിള്ള, രവീന്ദ്രൻ പിള്ള, വിനയകുമാർ, അശോക് ബി.വിക്രമൻ, കെ.രാധാകൃഷ്ണപിള്ള, സുരേഷ്, സദാശിവൻ പിള്ള, വേണുകുമാർ, കേച്ചേരി വേണുഗോപാൽ, അജിത് കുമാർ, രഞ്ജിത് രാജൻ, എൻഎസ്എസ് ഇൻസ്പെക്ടർ ജീവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.