ചവറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ആശ്വാസമായി സിപിഎം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ചിറ്റൂർ, കളരി, മാവേലി വടക്ക് എന്നിവിടങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ചിറ്റൂരിൽ വാർഡ് കമ്മിറ്റിയുടെ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റും, കോവിഡ് പ്രതിരോധ സാമഗ്രികളുടെയും വിതരണം സി പി എം ഏരിയ കമ്മിറ്റിയംഗം എസ് ശശിവർണൻ നിർവഹിച്ചു. കെ വി ദിലീപ് കുമാർ, അനൂപ് ഷാഹുൽ വിജയരാജൻ, പ്രകാശ് ബാബു, ഡെന്നി, കെ ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വടക്കുംതലയിൽ നിർധന കുടുംബങ്ങൾക്കായി നൽകിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഏരിയാ സെക്രട്ടറി ടി. മനോഹരൻ നിർവഹിച്ചു. ജെ അനിൽ, കെ.എ നിയാസ്, എസ്. സന്തോഷ്, എൽ വിജയൻ നായർ, സുരേഷ് എന്നിവർ പങ്കെടുത്തു.
കളരിയിൽ സിപിഎം, ഡി വൈ എഫ് ഐ നേതൃത്വത്തിൽ പച്ചക്കറി, ഫ്രൂട്സ് കിറ്റുകൾ വിതരണം ചെയ്തു.
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
11:11 PM May 24, 2021 | Deepika.com