+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ച​വ​റ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി സി​പി​എം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചി​റ്റൂ​ർ, ക​ള​രി, മാ​വേ​ലി
ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
ച​വ​റ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി സി​പി​എം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ചി​റ്റൂ​ർ, ക​ള​രി, മാ​വേ​ലി വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ചി​റ്റൂ​രി​ൽ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ, പ​ച്ച​ക്ക​റി കി​റ്റും, കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം സി ​പി എം ​ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ​സ് ശ​ശി​വ​ർ​ണ​ൻ നി​ർ​വ​ഹി​ച്ചു. കെ ​വി ദി​ലീ​പ് കു​മാ​ർ, അ​നൂ​പ് ഷാ​ഹു​ൽ വി​ജ​യ​രാ​ജ​ൻ, പ്ര​കാ​ശ് ബാ​ബു, ഡെ​ന്നി, കെ ​ബി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ​ട​ക്കും​ത​ല​യി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു. ജെ ​അ​നി​ൽ, കെ.​എ നി​യാ​സ്, എ​സ്. സ​ന്തോ​ഷ്, എ​ൽ വി​ജ​യ​ൻ നാ​യ​ർ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ള​രി​യി​ൽ സി​പി​എം, ഡി ​വൈ എ​ഫ് ഐ ​നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി, ഫ്രൂ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.