പത്തനാപുരം: കോവിഡ് വ്യാപനം ശക്തമായതോടെ ലോക്ക്ഡൗണിൽ കഴിയുന്ന മലയോര മേഖലയിലുള്ളവർക്ക് കൈത്താങ്ങുമായി വനംവകുപ്പധികൃതർ.
പുന്നല ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് മലയോര മേഖലയിൽ താമസിക്കുന്ന ഗിരിവർഗക്കാരുൾപ്പെടെയുള്ളവരുടെ കുടുംബങ്ങളിൽ സഹായവുമായെത്തിയത്.
വനംവകുപ്പ് ജീവനക്കാർ വാങ്ങിയ പച്ചക്കറി കിറ്റുകൾ, പി പി ഇ കിറ്റുകളും, മാസ്കുകളും പത്തനാപുരം റേഞ്ച് ഓഫീസർ ബി ദിലീഫ്, പുന്നല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ നിസാം പഞ്ചായത്തംഗം ആര്യ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളംതെറ്റി ഗിരിജൻ കോളനിയിലും കൈത ക്കെട്ട് പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്കും കൈമാറി.
കോവിഡ് ജാഗ്രത നിർദേശങ്ങളും ബോധവൽക്കരണവും വനംവകുപ്പധികൃതരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് നൽകി. ചടങ്ങിൽ വനസംരക്ഷണ സമതി ഡിവിഷൻ കോ ഓർഡിനേറ്റർ എൻ കനകരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന രാജ്, കെ. ശ്യാംകുമാർ, സൗമ്യ എസ് നായർ, പൂജ പ്രസന്നൻ, അഞ്ജന എം എസ് എന്നിവർ പങ്കെടുത്തു.
മലയോര മേഖലയിലുള്ളവർക്ക് കൈത്താങ്ങുമായി വനംവകുപ്പധികൃതർ
11:11 PM May 24, 2021 | Deepika.com