+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വ​നം​വ​കു​പ്പ​ധി​കൃ​ത​ർ

പ​ത്ത​നാ​പു​രം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വ​നം​വ​കു​പ്പ​ധി​കൃ​ത​ർ.പു​ന്ന​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്
മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്  കൈ​ത്താ​ങ്ങു​മാ​യി വ​നം​വ​കു​പ്പ​ധി​കൃ​ത​ർ
പ​ത്ത​നാ​പു​രം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വ​നം​വ​കു​പ്പ​ധി​കൃ​ത​ർ.
പു​ന്ന​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഗി​രി​വ​ർ​ഗ​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്.
വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വാ​ങ്ങി​യ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ, പി ​പി ഇ ​കി​റ്റു​ക​ളും, മാ​സ്കു​ക​ളും പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സ​ർ ബി ​ദി​ലീ​ഫ്, പു​ന്ന​ല ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ ​നി​സാം പ​ഞ്ചാ​യ​ത്തം​ഗം ആ​ര്യ അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളം​തെ​റ്റി ഗി​രി​ജ​ൻ കോ​ള​നി​യി​ലും കൈ​ത ക്കെ​ട്ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​മാ​റി.
കോ​വി​ഡ് ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും ബോ​ധ​വ​ൽ​ക്ക​ര​ണ​വും വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കി. ച​ട​ങ്ങി​ൽ വ​ന​സം​ര​ക്ഷ​ണ സ​മ​തി ഡി​വി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ ക​ന​ക​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ർ​ച്ച​ന രാ​ജ്, കെ. ​ശ്യാം​കു​മാ​ർ, സൗ​മ്യ എ​സ് നാ​യ​ർ, പൂ​ജ പ്ര​സ​ന്ന​ൻ, അ​ഞ്ജ​ന എം ​എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.