അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു

10:25 PM May 24, 2021 | Deepika.com
പേ​രാ​വൂ​ർ: അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ണി​ച്ചാ​ർ ചാ​ണ​പ്പാ​റ​യി​ലെ കൈ​നി​ക്ക​ര ജോ​ണി​ന്‍റെ ഭാ​ര്യ ബീ​ന (50), ഏ​ക​മ​ക​ൻ ത​രു​ൺ (24) എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്.

ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു മു​ത​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് ബീ​ന മ​രി​ച്ച​ത്. രാ​ത്രി 10.30 ഓ​ടെ​യാ​ണ് ഇ​വ​രു​ടെ മ​ക​ൻ ത​രു​ൺ മ​രി​ച്ച​ത്. ബീ​ന​യു​ടെ മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കേ​ള​കം ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. ത​രു​ണി​ന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ കേ​ള​കം ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.