പേരാവൂർ: അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇരിട്ടി അമല ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിന്റെ ഭാര്യ ബീന (50), ഏകമകൻ തരുൺ (24) എന്നിവരാണ് കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
ഇരുവരും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അഞ്ചു മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ബീന മരിച്ചത്. രാത്രി 10.30 ഓടെയാണ് ഇവരുടെ മകൻ തരുൺ മരിച്ചത്. ബീനയുടെ മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ഞായറാഴ്ച രാത്രി ഏഴോടെ കേളകം ശാലേം ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. തരുണിന്റെ മൃതദേഹം കോവിഡ് മാനദണ്ഡം പാലിച്ച് ഇന്നലെ രാവിലെ കേളകം ശാലേം ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.