മധ്യവയസ്കന് വഴിയിൽ മരിച്ചനിലയില്‍
10:23 PM May 24, 2021 | Deepika.com
പാണത്തൂര്‍: മധ്യവയസ്കനെ വഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെമ്പേരിയിലെ പച്ചക്കറി കടയില്‍ ജോലിചെയ്തിരുന്ന അരിപ്രോഡെ ഇ.എം. ബിജു മത്തായിയെ (50) യാണ് ചെമ്പേരി പുഴയിലേക്ക് പോകുന്ന വഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജപുരം സിഐ എം.എന്‍. ബിജോയിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇരുമ്പനത്തില്‍ ഇ.എം. മത്തായി-മേരി ദന്പതികളുടെ മകനാണ് ബിജു. സഹോദരങ്ങള്‍: മത്തായി മത്തായി, ഷാജി, ഷാന്റി.