ചാത്തന്നൂർ: കോവിഡ് രോഗം വർധിച്ചു വരുന്ന പരവൂരിൽ വീടുകളിൽ എത്തി ആന്റിജൻ പരിശോധന നടത്തുന്ന പദ്ധതിയുമായി സേവാഭാരതി.
പരവൂരിൽ കോവിഡ് രോഗം കൂടി വരുന്ന സാഹചര്യമാണ്. പ്രായമായവരും അവശതയുള്ളവരും ടെസ്റ്റിനായി വീടുകളിൽ നിന്ന് ആശുപത്രികളിൽ പോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും, പോസിറ്റിവ് ആയവരുമായും അല്ലാത്തവരുമായും തമ്മിലുള്ള സംമ്പർക്കവും രോഗത്തിന്റെ വ്യാപന സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന പരിശോധനാ സംവിധാനം സേവാഭാരതി ഒരുക്കിയത്.
നെടുങ്ങോലം ബി.ആർ ആശുപത്രിയുമായി സഹകരിച്ചാണ് വീടുകളിൽ എത്തി പരിശോധന നടത്തുന്നത്. ഇതിനായി സേവാഭാരതി ഒരു സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രം തയാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ ഹെൽപ് ഡെസ്ക് നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
അത് കൂടാതെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് 64 എന്ന കോവിഡ് ചികിത്സാ മരുന്നിന്റെ വിതരണത്തിനായി സേവാഭാരതിയെ ആണ് നോഡൽ ഏജൻസിയായി നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സെന്റർ ആണ് പരവൂർ സേവാഭാരതി.
ഇതിന്റെ ഭാഗമായി കോവിഡ് രോഗികൾക്ക് ഡോക്റ്ററുടെ സേവനം ലഭ്യമാകുന്നതോടൊപ്പം മരുന്നുകളും സൗജന്യമായി വീടുകളിൽ എത്തിച്ചു തരുന്നതാണ്. നിർധനരായ കോവിഡ് രോഗികളുടെ കുടുംബത്തിലേക്ക് ഭക്ഷ്യ കിറ്റുകളും പച്ചക്കറി കിറ്റുകളും എത്തിക്കുവാനും ആഹാരം പാചകം ചെയ്ത് കഴിക്കാൻ നിർവാഹം ഇല്ലാത്തവർക്കും കോവിഡ് ബാധിച്ചവർക്കും പൊതിച്ചോറുകൾ എത്തിക്കാനും രോഗികളുടെ വീടുകളിലേക്ക് മരുന്നോ മറ്റ് സാധനങ്ങളോ ആവശ്യാനുസരണം എത്തിക്കാനും സേവാഭാരതി പ്രവർത്തകർ മാതൃകയായി പ്രവർത്തിക്കുന്നു.
കോവിഡ് രോഗികൾക്കുള്ള ക്വാറന്റൈയിൻ സംവിധാനത്തിനായി രണ്ട് വീടുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും തികച്ചും സൗജന്യവും 24 മണിക്കൂറും ലഭ്യവുമാണെന്നും സഹായത്തിനായി പരവൂർ ജംഗ്ഷനിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും സേവാഭാരതി അറിയിച്ചു. ഫോൺ 9847528257, 9567716074, 9847857035, 9539703447.
വീടുകളിലെത്തി ആന്റിജൻ ടെസ്റ്റ് പദ്ധതി സേവാഭാരതി ആരംഭിച്ചു
10:05 PM May 24, 2021 | Deepika.com