+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടു​ക​ളി​ലെ​ത്തി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് പ​ദ്ധ​തി​ സേ​വാ​ഭാ​ര​തി ആ​രം​ഭി​ച്ചു

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന പ​ര​വൂ​രി​ൽ വീ​ടു​ക​ളി​ൽ എ​ത്തി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി സേ​വാ​ഭാ​ര​തി.പ​ര​വൂ​രി​ൽ കോ​വി​ഡ് രോ​ഗം കൂ​ടി വ​രു​ന്ന സാ
വീ​ടു​ക​ളി​ലെ​ത്തി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് പ​ദ്ധ​തി​ സേ​വാ​ഭാ​ര​തി ആ​രം​ഭി​ച്ചു
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന പ​ര​വൂ​രി​ൽ വീ​ടു​ക​ളി​ൽ എ​ത്തി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി സേ​വാ​ഭാ​ര​തി.

പ​ര​വൂ​രി​ൽ കോ​വി​ഡ് രോ​ഗം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പ്രാ​യ​മാ​യ​വ​രും അ​വ​ശ​ത​യു​ള്ള​വ​രും ടെ​സ്റ്റി​നാ​യി വീ​ടു​ക​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും, പോ​സി​റ്റി​വ് ആ​യ​വ​രു​മാ​യും അ​ല്ലാ​ത്ത​വ​രു​മാ​യും ത​മ്മി​ലു​ള്ള സം​മ്പ​ർ​ക്ക​വും രോ​ഗ​ത്തി​ന്‍റെ വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന പ​രി​ശോ​ധ​നാ സം​വി​ധാ​നം സേ​വാ​ഭാ​ര​തി ഒ​രു​ക്കി​യ​ത്.

നെ​ടു​ങ്ങോ​ലം ബി.​ആ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി സേ​വാ​ഭാ​ര​തി ഒ​രു സ​ഞ്ച​രി​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്രം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ ഹെ​ൽ​പ് ഡെ​സ്‌​ക് ന​മ്പ​റി​ൽ വി​ളി​ച്ചു ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

അ​ത് കൂ​ടാ​തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ആ​യു​ഷ് മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ച ആ​യു​ഷ് 64 എ​ന്ന കോ​വി​ഡ് ചി​കി​ത്സാ മ​രു​ന്നി​ന്‍റെ വി​ത​ര​ണ​ത്തി​നാ​യി സേ​വാ​ഭാ​ര​തി​യെ ആ​ണ് നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​രു സെ​ന്‍റ​ർ ആ​ണ് പ​ര​വൂ​ർ സേ​വാ​ഭാ​ര​തി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ്‌ രോ​ഗി​ക​ൾ​ക്ക് ഡോ​ക്റ്റ​റു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തോ​ടൊ​പ്പം മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ത​രു​ന്ന​താ​ണ്. നി​ർ​ധ​ന​രാ​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ളും പ​ച്ച​ക്ക​റി കി​റ്റു​ക​ളും എ​ത്തി​ക്കു​വാ​നും ആ​ഹാ​രം പാ​ച​കം ചെ​യ്ത് ക​ഴി​ക്കാ​ൻ നി​ർ​വാ​ഹം ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​വ​ർ​ക്കും പൊ​തി​ച്ചോ​റു​ക​ൾ എ​ത്തി​ക്കാ​നും രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​രു​ന്നോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ക്കാ​നും സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ക്വാ​റ​ന്‍റൈ​യി​ൻ സം​വി​ധാ​ന​ത്തി​നാ​യി ര​ണ്ട് വീ​ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സേ​വ​ന​ങ്ങ​ളും തി​ക​ച്ചും സൗ​ജ​ന്യ​വും 24 മ​ണി​ക്കൂ​റും ല​ഭ്യ​വു​മാ​ണെ​ന്നും സ​ഹാ​യ​ത്തി​നാ​യി പ​ര​വൂ​ർ ജം​ഗ്ഷ​നി​ൽ ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സേ​വാ​ഭാ​ര​തി അ​റി​യി​ച്ചു. ഫോ​ൺ 9847528257, 9567716074, 9847857035, 9539703447.