വീ​ട്ടി​ല്‍ പ്ര​സവ​ി​ച്ച ദ​ളി​ത് യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു

10:05 PM May 24, 2021 | Deepika.com
കു​ള​ത്തൂ​പ്പു​ഴ: കൊ​റോ​ണാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ടെ വീ​ട്ടി​ല്‍ പ്ര​വ​സി​ച്ച ദ​ളി​ത് യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. മാ​താ​വ് ആ​ശു​പ​ത്രി​യി​ല്‍ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.
കു​ള​ത്തൂ​പ്പു​ഴ ക​ട​മാ​ന്‍​കോ​ട് ആ​ശ്ര​യ കോ​ള​നി​ക്ക് സ​മീ​പം തോ​ടു​വ​ക്കി​ല്‍ അ​ഞ്ജു ഭ​വ​നി​ല്‍ ജ​യ​ന്തി - മ​നു ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച വി​വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും മ​റ്റു​ള്ള​വ​രും അ​റി​യു​ന്ന​ത്.
ഉ​ട​ന്‍ ത​ന്നെ പു​റ​മെ നി​ന്നും ആം​ബു​ല​ന്‍​സ് എ​ത്തി​ച്ച് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ച​ല​ന​മ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ഞ്ഞ് പി​റ​വി​യി​ലെ മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​ത്രി ത​ന്നെ ക​ട​മാ​ന്‍​കോ​ടെ​ത്തി​ച്ചു സം​സ്ക​രി​ച്ച​താ​യി സ​മീ​പ വാ​സി​ക​ള്‍ പ​റ​ഞ്ഞു.
അ​തേ സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ​റ​ഞ്ഞി​രു​ന്ന പ്ര​സ​വ തീ​യ​തി​ക്ക് ഇ​നി​യും ദി​വ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ അ​സ്വ​സ്ഥ​ത കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നു​മാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​തൃ​മാ​താ​വ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​സ്വ​സ്ഥ​ത തോ​ന്നി​യ​പ്പോ​ള്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.