അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു തു​ട​ങ്ങി

10:05 PM May 24, 2021 | Deepika.com
കു​ന്നി​ക്കോ​ട് : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി തു​ട​ങ്ങി. പാ​ത​യി​ല്‍ പു​ന​ലൂ​ര്‍ മു​ത​ല്‍ കു​ന്നി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ലി​യ മ​ര​ങ്ങ​ള്‍ കൂ​ടു​ത​ലും ഉ​ള്ള​ത്. ഇ​വ​യി​ല്‍ പ​ല​തും ചു​വ​ടു ദ്ര​വി​ച്ചും മ​റ്റും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
കാ​റ്റി​ലും മ​ഴ​യി​ലും റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച വി​ള​ക്കു​ടി സി​എ​ഫ്എ​ല്‍​ടി​സി​യ്ക്ക് മു​ന്നി​ല്‍ ഉ​ണ​ങ്ങി നി​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ ഒ​ന്നി​ലേ​റെ ത​വ​ണ ഒ​ടി​ഞ്ഞ് പാ​ത​യി​ലേ​ക്ക് വീ​ണി​രു​ന്നു.
ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്‌. കൊ​ട്ടാ​ര​ക്ക​ര മു​ത​ല്‍ കോ​ട്ട​വാ​സ​ല്‍ വ​രെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​മെ​ന്ന് ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നീ​യ​ര്‍ ടി.​റോ​ഷ്മോ​ന്‍ പ​റ​ഞ്ഞു.​വ​ലി​യ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ള്‍ മു​റി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
എ​ബി​സി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന് അ​വ അ​ഴി​ച്ച് മാ​റ്റാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​തി​നാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ത്ത് ശ്ര​ദ്ധ​യോ​ടെ​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ എ​ല്ലാ മ​ര​ങ്ങ​ളും മു​റി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യാ​യ​ത്‌.