കുന്നിക്കോട് : കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി. പാതയില്‍ പുനലൂര്‍ മുതല്‍ കുന്നിക്കോട് വരെയുള്ള ഭാഗത്താണ് വലിയ മരങ്ങള്‍ കൂടുതലും ഉള്ളത്. ഇവയില്‍ പലതും ചുവടു ദ്രവിച്ചും മറ്റും അപകടാവസ്ഥയിലായിരുന്നു.
കാറ്റിലും മഴയിലും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. കഴിഞ്ഞ ആഴ്ച വിളക്കുടി സിഎഫ്എല്ടിസിയ്ക്ക് മുന്നില്‍ ഉണങ്ങി നിന്ന മരത്തിന്റെ ശിഖരങ്ങള്‍ ഒന്നിലേറെ തവണ ഒടിഞ്ഞ് പാതയിലേക്ക് വീണിരുന്നു.
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കൊട്ടാരക്കര മുതല്‍ കോട്ടവാസല്‍ വരെ അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കം ചെയ്യുമെന്ന് ദേശീയപാത എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ടി.റോഷ്മോന്‍ പറഞ്ഞു.വലിയ ക്രെയിന്‍ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച് സുരക്ഷിതമായി താഴെ എത്തിക്കുകയാണ് ചെയ്യുന്നത്.
എബിസി കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി ബോര്‍ഡിന് അവ അഴിച്ച് മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഇതിനാല്‍ കൂടുതല്‍ സമയമെടുത്ത് ശ്രദ്ധയോടെയാണ് മരങ്ങള്‍ മുറിക്കുന്നത്. അപകടാവസ്ഥയിലായ എല്ലാ മരങ്ങളും മുറിക്കണമെന്ന് നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് നടപടിയായത്.