കെ​എം​എം​എ​ൽ ക​മ്പ​നി​യി​ലെ സൈ​റ​ണ്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി

10:05 PM May 24, 2021 | Deepika.com
ച​വ​റ: കെ​എം​എം​എ​ല്‍ ക​മ്പ​നി​യി​ല്‍ നി​ന്നും സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​ശേ​ഷ​മാ​യി​രു​ന്നു സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​ത്. സാ​ധാ​ര​ണ അ​പ​ക​ട മു​ന്ന​റി​യി​പ്പ് എ​ന്ന രീ​തി​യി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി സൈ​റ​ണ്‍ മു​ഴ​ങ്ങു​ന്ന​ത്.
പ​ല ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ ശ​ബ്ദം കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​പ​ക​ട​മാ​ണെ​ന്നു ക​രു​തി ഭ​യ​ന്ന്‌ പോ​കു​ക​യും ആ​ശ​ങ്ക​യി​ൽ ആ​കു​ക​യും ചെ​യ്തു. എ​ന്തു​പ​റ്റി എ​ന്ന​റി​യാ​ൻ പ​ര​സ്പ​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല. സൈ​റ​ന്‍ മു​ഴ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.
ഒ​ടു​വി​ല്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​താ​ണ​ന്നും മ​ന​സി​ലാ​യി. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്തോ​ടെ അ​ന്വേ​ഷി​ക്കു​ന്ന​വ​രോ​ട് അ​ധി​കൃ​ത​ർ നി​ജ സ്ഥി​തി മ​ന​സി​ലാ​ക്കി ന​ൽ​കി. തു​ട​ർ​ന്നാ​ണ് പ​രി​സ​ര വാ​സി​ക​ളു​ടെ ആ​ശ​ങ്ക മാ​റി​യ​ത്.