ചവറ: കെഎംഎംഎല്‍ കമ്പനിയില്‍ നിന്നും സൈറണ്‍ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ വൈകുന്നേരം 5.30നു ശേഷമായിരുന്നു സൈറണ്‍ മുഴങ്ങിയത്. സാധാരണ അപകട മുന്നറിയിപ്പ് എന്ന രീതിയിലാണ് തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുന്നത്.
പല തവണ ഇത്തരത്തില്‍ ശബ്ദം കേട്ട പ്രദേശവാസികള്‍ അപകടമാണെന്നു കരുതി ഭയന്ന് പോകുകയും ആശങ്കയിൽ ആകുകയും ചെയ്തു. എന്തുപറ്റി എന്നറിയാൻ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സത്യാവസ്ഥ അറിയാന്‍ സാധിച്ചില്ല. സൈറന്‍ മുഴങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട കമ്പനി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പരിശോധിക്കുകയും ചെയ്തു.
ഒടുവില്‍ ഓട്ടോമാറ്റിക്കായി സൈറണ്‍ മുഴങ്ങിയതാണന്നും മനസിലായി. പ്രശ്നം പരിഹരിച്ചത്തോടെ അന്വേഷിക്കുന്നവരോട് അധികൃതർ നിജ സ്ഥിതി മനസിലാക്കി നൽകി. തുടർന്നാണ് പരിസര വാസികളുടെ ആശങ്ക മാറിയത്.