വാ​ഹ​ന മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി

10:05 PM May 24, 2021 | Deepika.com
കു​ണ്ട​റ : ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രെ​കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം ച​ന്ദ​ന​ത്തോ​പ്പി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​വ​ർ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ മു​ന്നി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ്, സ്റ്റേ​ഷ​നി​ൽ കൂ​ട്ടി​ക്കൊ​ണ്ട് വ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്.
ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം ഫൈ​സ​ൽ മ​ൻ​സി​ലി​ൽ ഫൈ​സ​ൽ(22), ഓ​ട​നാ​വ​ട്ടം മു​ള​ക്കോ​ട് ഇ​ട​യി​ല വീ​ട്ടി​ൽ അ​നീ​ഷ് (20)എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ണ്ട​റ, കൊ​ട്ടി​യം, എ​ഴു​കോ​ൺ, കൊ​ട്ടാ​ര​ക്ക​ര, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ട്ടി​യം, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച​ത് ഇ​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മോ​ഷ്ടി​ച്ച അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ഇ​നി​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.
കു​ണ്ട​റ സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ. ​ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്ഐ വി​നോ​ദ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ് ഐ ​സു ഗു​ണ​ൻ, എ​സ് ഐ ​മാ​രാ​യ റോ​യ്, പ്ര​ദീ​പ്, മ​ഹേ​ഷ്‌, സി ​പി ഓ ​മാ​രാ​യ അ​രു​ൺ കൃ​ഷ്ണ, സ​ജീ​ർ, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.