കുണ്ടറ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുണ്ടറ ലോക്കൽ അസോസിയേഷന്റെ പരിധിയിൽപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളി ൽ പൾസ് ഓക്സിമീറ്റർ, പിപിഇ കിറ്റ്, ഗ്ലൗസ്, സർജിക്കൽ മാസ്ക്, സാനിറ്റൈസർ, ലോഷൻ, സോപ്പ് തുടങ്ങിയ അരലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ വിതരണം ചെയ്തു.
ചിറ്റുമല ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള സാധനങ്ങൾ കോവൂർ കുഞ്ഞുമോൻ എംഎൽഎ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മയ്ക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കുണ്ടറ പഞ്ചായത്തിലേക്കുള്ള അവശ്യവസ്തുക്കൾ പി.സി വിഷ്ണുനാഥ് എംഎൽ എ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസിന് നൽകി ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ, പേരയം, പെരിനാട് നെടുമ്പന, കൊറ്റങ്കര മൺറോതുരുത്ത് പഞ്ചായത്തുകളിലെ സെന്ററുകളിലും വിതരണം നടന്നു.
പഞ്ചായത്തുകളിൽ നടന്ന യോഗങ്ങളിൽ ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് കെ. ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐസക് ഈപ്പൻ, സംസ്ഥാന നിർവാഹകസമിതി അംഗം ശിവൻ വേളിക്കാട്, ജില്ലാ കമ്മിറ്റി അംഗം സിന്ധു എസ് എസ്, ലോക്കൽ അസോസിയേഷൻ സെക്രട്ടറി വൈ.ലിസി മോൾ, ട്രഷറർ എം.ഷെമീന ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു
10:05 PM May 24, 2021 | Deepika.com