കൊല്ലം: കോവിഡ് പ്രതിരോധത്തിൽ കുളക്കട ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി കൊട്ടിയം സൗത്ത് കേരള പ്രൊവിൻസ് കർമലീത്ത വൈദികർ. കുളക്കട പഞ്ചായത്തിലേക്ക് ആവശ്യമായ പൾസ് ഓക്സീമീറ്റർ, പിപിഇ കിറ്റുകൾ, മാസ്ക്കുകൾ, കൈയ്യുറകൾ, ഭക്ഷ്യക്കിറ്റുകൾ മുതലായവയാണ് നൽകിയത്.
സഭയുടെ പ്രൊവിൻഷ്യാൾ ഫാ. വർഗീസ് മാളിയേക്കലിന്റെ പ്രതിനിധി ഫാ. സ്റ്റാൻലി, ഫാ. സനിൽ സെബാസ്റ്റ്യൻ, ഫാ. റോബിൻസൺ, പെരുങ്കുളം മൗണ്ട് കാർമൽ ആശ്രമം സുപ്പീരിയർ ഫാ. ടോണി മുത്തപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ സാമഗ്രികൾ കൈമാറിയത്.
മന്ത്രി കെ. എൻ ബാലഗോപാൽ, മുൻ എംഎൽഎ പി. ഐഷാപോറ്റി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത്, ആശാവർക്കർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കൈത്താങ്ങുമായി കൊട്ടിയം സൗത്ത് കേരള പ്രൊവിൻസ് കർമലീത്ത വൈദികർ
10:05 PM May 24, 2021 | Deepika.com