+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ൽ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ

കോ​​ട്ട​​യം: കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​യി​​ൽ ജി​​ല്ല​​യി​​ലെ ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ വ​​ല​​യു​​ന്നു. മി​​ൽ​​മ ഉ​​ൾ​​പ്പെ
പാ​ൽ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ  നി​ർ​ബ​ന്ധി​ത​രാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ
കോ​​ട്ട​​യം: കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​യി​​ൽ ജി​​ല്ല​​യി​​ലെ ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ വ​​ല​​യു​​ന്നു. മി​​ൽ​​മ ഉ​​ൾ​​പ്പെ​​ടെ പാ​​ൽ​​സം​​ഭ​​ര​​ണം കു​​റ​​ച്ച​​തി​​നാ​​ൽ പാ​​ൽ​​വി​​ൽ​​പ​​ന​​യ്ക്ക് വ​​ഴി​​യി​​ല്ലാ​​തെ​​യും പ​​ശു​​ക്ക​​ളെ പോ​​റ്റാ​​ൻ വ​​ക​​യി​​ല്ലാ​​തെ​​യും ദു​​രി​​ത​​പ്പെ​​ടു​​ക​​യാ​​ണ് ക​​ർ​​ഷ​​ക​​രും ഫാം ​​ന​​ട​​ത്തി​​പ്പു​​കാ​​രും.
ജി​​ല്ല​​യി​​ൽ പാ​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന വൈ​​ക്കം, ത​​ല​​യാ​​ഴം, ക​​ടു​​ത്തു​​രു​​ത്തി, ക​​ല്ല​​റ, വാ​​ഴൂ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പാ​​ൽ​​വി​​ൽ​​പ​​ന സാ​​ധ്യ​​ത പ​​രി​​മി​​ത​​മാ​​യ​​തോ​​ടെ പ​​ശു​​ക്ക​​ളെ കു​​റ​​ഞ്ഞ വി​​ല​​യ്ക്കു വി​​റ്റ​​ഴി​​ക്കാ​​ൻ ക്ഷീ​​ര ക​​ർ​​ഷ​​ക​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്നു. വ​​ലു​​തും ചെ​​റു​​തു​​മാ​​യ 150 പ​​ശു ഫാം ​​ഉ​​ട​​മ​​ക​​ളും വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യെ നേ​​രി​​ടു​​ന്നു. പ​​ശു​​ക്ക​​ളെ ക​​റ​​ന്നു വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ പാ​​ൽ സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ക​​യോ ഊ​​റ്റി​​ക്ക​​ള​​യു​​ക​​യോ ചെ​​യ്യേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.
മി​​ൽ​​ക്ക് സൊ​​സൈ​​റ്റി​​ക​​ൾ രാ​​വി​​ല​​ത്തെ പാ​​ൽ സം​​ഭ​​ര​​ണ​​ത്തി​​നു പ​​രി​​ധി​​വ​​ച്ച​​തും വൈ​​കു​​ന്നേ​​രം സം​​ഭ​​ര​​ണം നി​​റു​​ത്തി​​യ​​തും വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.
മി​​ൽ​​മ​​യു​​ടെ എ​​റ​​ണാ​​കു​​ളം ഡി​​വി​​ഷ​​നി​​ൽ പാ​​ൽ​​വി​​ൽ​​പ​​ന 60 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. മ​​റ്റ് ഡി​​വി​​ഷ​​നു​​ക​​ളി​​ൽ അ​​ധി​​കം വ​​രു​​ന്ന പാ​​ൽ സം​​സ്ക​​രി​​ക്കാ​​നും സം​​ഭ​​രി​​ക്കാ​​നും സാ​​ധി​​ക്കു​​ന്നി​​ല്ല. പാ​​ൽ​​പൊ​​ടി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ഫാ​​ക്ട​​റി​​ക​​ൾ മി​​ൽ​​മ​​യ്ക്കി​​ല്ലാ​​ത്ത​​താ​​ണ് നി​​ല​​വി​​ലെ പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യം.
സ്വ​​കാ​​ര്യ ക്ഷീ​​ര​​സം​​ഭ​​ര​​ണ ഏ​​ജ​​ൻ​​സി​​ക​​ളും പാ​​ൽ ക​​ന്പ​​നി​​ക​​ളും പാ​​ൽ​​വി​​ൽ​​ക്കാ​​ൻ വി​​പ​​ണി​​യി​​ല്ലാ​​തെ വ​​ല​​യു​​ക​​യാ​​ണ്. ഹോ​​ട്ട​​ലു​​ക​​ളി​​ലും ചാ​​യ​​ക്ക​​ട​​ക​​ളി​​ലും പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ് മാ​​ത്ര​​മാ​​യ​​തും കോ​​വി​​ഡ് നി​​യ​​ന്ത്രി​​ത മേ​​ഖ​​ല​​യി​​ൽ പാ​​ൽ എ​​ത്തി​​ച്ചു വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്ന​​ത് പ​​രി​​മി​​ത​​പ്പെ​​ട്ട​​തും ക​​ർ​​ഷ​​ക​​ർ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. ക​​ല്യാ​​ണം ഉ​​ൾ​​പ്പെ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​യ​​തും ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ളി​​ൽ സ​​മ​​യ​​നി​​യ​​ന്ത്ര​​ണം വ​​ന്ന​​തും പാ​​ൽ​​വി​​ൽ​​പ​​ന കു​​റ​​യാ​​ൻ ഇ​​ട​​യാ​​ക്കി.
പാ​​ൽ ഉ​​ത്പാ​​ദ​​നം ഏ​​റ്റ​​വും ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​ത് ജൂ​​ണ്‍ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ മാ​​സ​​ങ്ങ​​ളി​​ലാ​​ണ്. കോ​​വി​​ഡ് ലോ​​ക്ക് ഡൗ​​ണ്‍ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​രും​​മാ​​സ​​ങ്ങ​​ളി​​ലും പാ​​ൽ​​വി​​ൽ​​പ​​ന​​യ്ക്കു വ​​ഴി​​യി​​ല്ലാ​​താ​​കും. റ​​ബ​​ർ ഉ​​ൾ​​പ്പെ​​ടെ ഇ​​ത​​ര കൃ​​ഷി​​ക​​ളി​​ൽ​​നി​​ന്നു വ​​രു​​മാ​​നം നി​​ല​​ച്ച​​തോ​​ടെ ഒ​​ട്ടേ​​റെ ക​​ർ​​ഷ​​ക​​രാ​​ണു പ​​ശു​​ക്ക​​ളെ വ​​ള​​ർ​​ത്തി കു​​ടും​​ബം പോ​​റ്റു​​ന്ന​​ത്. ലോ​​ണെ​​ടു​​ത്ത് പ​​ശു​​ക്ക​​ളെ വാ​​ങ്ങി​​യ​​വ​​രും വ​​ൻ മു​​ത​​ൽ​​മു​​ട​​ക്കി​​ൽ ഫാം ​​ന​​ട​​ത്തു​​ന്ന​​വ​​രും നി​​ര​​വ​​ധി​​യാ​​ണ്.
More in Kottayam :