+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​​ർ​​ട്ടി​​കോ​​ർ​​പ് പ​​ച്ച​​ക്ക​​റി സം​​ഭ​​ര​​ണം ആ​​രം​​ഭി​​ച്ചു

കോ​​ട്ട​​യം: ഹോ​​ർ​​ട്ടി​​കോ​​ർ​​പി​​ന്‍റെ പ​​ച്ച​​ക്ക​​റി സം​​ഭ​​ര​​ണം ജി​​ല്ല​​യി​​ൽ ആ​​രം​​ഭി​​ച്ചു. ട​​ണ്‍ ക​​ണ​​ക്കി​​നു പ​​ച്ച​​ക്ക​​പ്പ എ​​ത്തി​​യ​​തോ​​ടെ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യ
ഹോ​​ർ​​ട്ടി​​കോ​​ർ​​പ് പ​​ച്ച​​ക്ക​​റി സം​​ഭ​​ര​​ണം ആ​​രം​​ഭി​​ച്ചു
കോ​​ട്ട​​യം: ഹോ​​ർ​​ട്ടി​​കോ​​ർ​​പി​​ന്‍റെ പ​​ച്ച​​ക്ക​​റി സം​​ഭ​​ര​​ണം ജി​​ല്ല​​യി​​ൽ ആ​​രം​​ഭി​​ച്ചു. ട​​ണ്‍ ക​​ണ​​ക്കി​​നു പ​​ച്ച​​ക്ക​​പ്പ എ​​ത്തി​​യ​​തോ​​ടെ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ ഹോ​​ർ​​ട്ടി കോ​​ർ​​പ്. ലോ​​ക്ഡൗ​​ണ്‍​കാ​​ല​​ത്ത് വി​​ള​​വെ​​ടു​​ത്ത് വി​​ൽ​​പ​​ന ന​​ട​​ത്താ​​നാ​​കാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി കൃ​​ഷി​​വ​​കു​​പ്പാ​​ണ് ഹോ​​ർ​​ട്ടി​​കോ​​ർ​​പ് മു​​ഖാ​​ന്ത​​രം പ​​ച്ച​​ക്ക​​റി സം​​ഭ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്.
ഇ​​തി​​നാ​​യി ജി​​ല്ല​​യി​​ൽ ഹെ​​ൽ​​പ് ഡെ​​സ്കും തു​​റ​​ന്നു. ഹെ​​ൽ​​പ് ഡെ​​സ്കി​​ലേ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യി ക​​ർ​​ഷ​​ക​​രു​​ടെ ഫോ​​ണ്‍ കോ​​ൾ വ​​ന്നി​​രു​​ന്നു. ക​​പ്പ​​യു​​ണ്ട് സം​​ഭ​​രി​​ക്കാ​​മോ എ​​ന്നാ​​യി​​രു​​ന്നു ചോ​​ദ്യം. ചെ​​റി​​യ അ​​ള​​വൊ​​ന്നു​​മ​​ല്ല അ​​ഞ്ചു മു​​ത​​ൽ 25 ട​​ണ്‍​വ​​രെ ക​​പ്പ സം​​ഭ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണു ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം.
പ​​ച്ച​​ക്ക​​റി സം​​ഭ​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഒ​​രു ക​​ർ​​ഷ​​ക​​നും വി​​ളി​​ച്ചി​​ല്ല. വാ​​ഴ​​ക്കു​​ല​​ക​​ൾ​​ക്കാ​​യി ഏ​​താ​​നും ക​​ർ​​ഷ​​ക​​ർ വി​​ളി​​ച്ചു. ഹോ​​ർ​​ട്ടി​​കോ​​ർ​​പി​​ന് സം​​ഭ​​ര​​ണ​​ശാ​​ല​​യു​​ണ്ടെ​​ങ്കി​​ലും ക​​പ്പ വ​​ൻ​​തോ​​തി​​ൽ സം​​ഭ​​രി​​ക്കാ​​ൻ പ​​റ്റി​​ല്ല. ക​​പ്പ കേ​​ടാ​​യി പോ​​കും. അ​​തി​​നാ​​ൽ 400 കി​​ലോ വ​​രെ മാ​​ത്ര​​മാ​​ണ് സം​​ഭ​​രി​​ച്ച​​ത്.
സാ​​ധാ​​ര​​ണ ഹോ​​ർ​​ട്ടി​​കോ​​ർ​​പ് സം​​ഭ​​രി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ൾ ജി​​ല്ലാ ജ​​യി​​ൽ, വ​​ർ​​ക്കിം​​ഗ് വി​​മ​​ൻ​​സ് ഹോ​​സ്റ്റ​​ൽ, സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കാ​​ണ് ന​​ൽ​​കി​​വ​​ന്നി​​രു​​ന്ന​​ത്.
ലോ​​ക്ഡൗ​​ണ്‍ കാ​​ല​​മാ​​യ​​തി​​നാ​​ൽ ഇ​​വി​​ട​​ങ്ങ​​ളി​​ലൊ​​ന്നും കാ​​ര്യ​​മാ​​യ സാ​​ധ​​ങ്ങ​​ൾ വേ​​ണ്ട. ഇ​​തോ​​ടെ സം​​ഭ​​രി​​ച്ച ക​​പ്പ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ് ഹോ​​ർ​​ട്ടി​​കോ​​ർ​​പ് അ​​ധി​​കൃ​​ത​​ർ.
കാ​​ലി​​ത്തീ​​റ്റ ഫാ​​ക്ട​​റി​​ക​​ൾ, ക​​പ്പ​​കൊ​​ണ്ടു വി​​വി​​ധ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്ക് ന​​ൽ​​കാ​​നാ​​ണ് ധാ​​ര​​ണ. സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച അ​​ടി​​സ്ഥാ​​ന വി​​ല ഉ​​റ​​പ്പാ​​ക്കി​​യാ​​ണ് സം​​ഭ​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്.
ക​​പ്പ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ ഉ​​ണ​​ക്കു​​ക​​പ്പ റേ​​ഷ​​ൻ കി​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.
More in Kottayam :