+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​മു​റ​മാ​റ്റം: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളി​ലും മാ​റ്റം വ​ന്നേ​ക്കും

കോ​​ട്ട​​യം: പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രു​​ന്ന ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യെ മാ​​റ്റി വി.​​ഡി. സ​​തീ​​ശ​​നെ പു​​തി​​യ നേ​​താ​​വാ​​ക്കി കോ​​ണ്‍​ഗ്ര​​സി​​ൽ സ​​മ​​ഗ്ര​​മാ​​യ മാ​​റ്റ​​ത്തി​​നു വ​
ത​ല​മു​റ​മാ​റ്റം: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളി​ലും മാ​റ്റം വ​ന്നേ​ക്കും
കോ​​ട്ട​​യം: പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രു​​ന്ന ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യെ മാ​​റ്റി വി.​​ഡി. സ​​തീ​​ശ​​നെ പു​​തി​​യ നേ​​താ​​വാ​​ക്കി കോ​​ണ്‍​ഗ്ര​​സി​​ൽ സ​​മ​​ഗ്ര​​മാ​​യ മാ​​റ്റ​​ത്തി​​നു വ​​ഴി തു​​റ​​ന്ന​​തോ​​ടെ ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​ക​​ളി​​ലും മാ​​റ്റം വ​​ന്നേ​​ക്കും. പു​​തി​​യ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നെ അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തോ​​ടെ ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളി​​ലും പു​​തി​​യ മു​​ഖ​​ങ്ങ​​ൾ എ​​ത്തും.
ഗ്രൂ​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ലെ​​ന്നും ഗ്രൂ​​പ്പ് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും പ​​റ​​യു​​ന്ന നേ​​താ​​ക്ക​​ൾ ത​​ല​​മു​​റ മാ​​റ്റ​​ത്തി​​നാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്കും തു​​ട​​ക്ക​​മി​​ട്ടു ക​​ഴി​​ഞ്ഞു. ത​​ല​​മു​​റ മാ​​റ്റ​​ത്തി​​നു വാ​​ദി​​ക്കു​​ന്പോ​​ഴും ശ​​ക്ത​​നാ​​യ ഒ​​രാ​​ളെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​ൻ ആ​​രു​​മി​​ല്ലെ​​ന്നു​​ള്ള​​താ​​ണ് ജി​​ല്ല​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി.
മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ വി​​ശ്വ​​സ്ത​​രാ​​യ ആ​​ളു​​ക​​ൾ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി വ​​രു​​ന്ന കാ​​ഴ്ച​​യാ​​ണ് കു​​റെ നാ​​ളു​​ക​​ളാ​​യി ജി​​ല്ല​​യി​​ലു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​മു​​ന്ന​​ണി വി​​ട്ട​​തും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​മു​​ണ്ടാ​​യ​​തും ഗ്രൂ​​പ്പി​​ന​​തീ​​ത​​മാ​​യി പു​​തി​​യ ആ​​ളു​​ക​​ൾ എ​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കാ​​ൻ പ്രേ​​ര​​ക​​മാ​​യി​​ട്ടു​​ണ്ട്.
ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ മാ​​റ്റം സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ ന​​ട​​പ്പാ​​ക്കി​​യാ​​ൽ നി​​ല​​വി​​ലെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റും മാ​​റാ​​നാ​​ണ് സാ​​ധ്യ​​ത. എ ​​ഗ്രൂ​​പ്പി​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ ജോ​​ഷി ഫി​​ലി​​പ്പ് മാ​​റി​​യാ​​ൽ ഫി​​ൽ​​സ​​ണ്‍ മാ​​ത്യൂ​​സി​​നെ പ്ര​​സി​​ഡ​​ന്‍റാ​​ക്കാ​​നാ​​ണ് ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​യു​​ടെ നീ​​ക്കം. അ​​ല്ലെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കാ​​തി​​രു​​ന്ന കെ.​​സി. ജോ​​സ​​ഫി​​നെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്കു വീ​​ണ്ടും അ​​വ​​രോ​​ധി​​ക്കാ​​നും ശ്ര​​മ​​മു​​ണ്ട്.
ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ എ ​​ഗ്രൂ​​പ്പി​​നു​​ള്ളി​​ൽ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​വു​​മാ​​യി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നു​​ണ്ട്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം ശ​​ക്ത​​മാ​​ണ്. യൂ​​ജി​​ൻ ജോ​​സ​​ഫ്, സി​​ബി കൊ​​ല്ലാ​​ട്, എം.​​പി. സ​​ന്തോ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണു തി​​രു​​വ​​ഞ്ചൂ​​ർ മു​​ന്നോ​​ട്ടു വ​​യ്ക്കു​​ന്ന​​ത്.
കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി എ ​​ഗ്രൂ​​പ്പി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ത​​ങ്ങ​​ൾ​​ക്കു​​വേ​​ണ​​മെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദം ഐ ​​ഗ്രൂ​​പ്പും ഉ​​യ​​ർ​​ത്തി​​ക്ക​​ഴി​​ഞ്ഞു. ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ബി​​ജു പു​​ന്ന​​ത്താ​​നം എ​​ന്നി​​വ​​രാ​​ണ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം നോ​​ക്കി ക​​രു​​ക്ക​​ൾ നീ​​ക്കു​​ന്ന​​ത്. ഐ​​എ​​ൻ​​ടി​​യു​​സി പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന നി​​ല​​യി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് ഫി​​ലി​​പ്പി​​നു ഗു​​ണ​​മാ​​കു​​ന്ന​​ത്.
ര​​ണ്ടു നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​നും സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ത്വം ഒ​​ഴി​​ഞ്ഞ് ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്ക് വ​​രാ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. വി​​ശാ​​ല ഐ ​​ഗ്രൂ​​പ്പ് നേ​​താ​​വാ​​യി ജോ​​സി സെ​​ബാ​​സ്റ്റ്യ​​നും രം​​ഗ​​ത്തു​​ണ്ട്. ഗ്രൂ​​പ്പി​​ന​​തീ​​ത​​മാ​​യി പ്ര​​വ​​ർ​​ത്ത​​ക​​രെ സം​​ഘ​​ടി​​പ്പി​​ക്കാ​​നും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നും ക​​ഴി​​വു​​ള്ള മു​​ൻ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ക​​ല്ലാ​​നി​​യെ തി​​രി​​കെ വി​​ളി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​രു​​ന്നു​​ണ്ട്.
ഇ​​തി​​നി​​ട​​യി​​ൽ ജാ​​ൻ​​സ് കു​​ന്ന​​പ്പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ വി​​ഭാ​​ഗ​​വും ജി​​ല്ല​​യി​​ൽ ക​​രു​​ക്ക​​ൾ നീ​​ക്കു​​ന്നു​​ണ്ട്. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​രാ​​ജ​​യം വി​​ശ​​ക​​ല​​നം ചെ​​യ്യാ​​നാ​​യി ചേ​​ർ​​ന്ന ഡി​​സി​​സി യോ​​ഗ​​ത്തി​​ൽ നേ​​തൃ​​ത്വ​​ത്തി​​നെ​​തി​​രെ രൂ​​ക്ഷ​​മാ​​യ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നി​​രു​​ന്നു. റി​​പ്പോ​​ർ​​ട്ട് കെ​​പി​​സി​​സി​​ക്കു കൈ​​മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.
More in Kottayam :