റോ​ഡു​ക​ളെ സം​ബ​ന്ധി​ച്ചു പ​രാ​തി അ​റി​യി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ്

10:01 PM May 24, 2021 | Deepika.com
കോ​​ട്ട​​യം: റോ​​ഡു​​ക​​ളെ സം​​ബ​​ന്ധി​​ച്ചു പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പ​​രാ​​തി അ​​റി​​യി​​ക്കാ​​ൻ മൊ​​ബൈ​​ൽ ആ​​പ്പ് സം​​വി​​ധാ​​നം പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ന​​ട​​പ്പി​​ലാ​​ക്കു​​ന്നു. ഇ​​നി ജി​​ല്ല​​യി​​ലെ റോ​​ഡു​​ക​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​രാ​​തി ആ​​പ്പി​​ലൂ​​ടെ അ​​റി​​യി​​ക്കാം. ആ​​പ്പ് വ​​ഴി ല​​ഭി​​ക്കു​​ന്ന പ​​രാ​​തി​​ക​​ൾ എ​​സ്എം​​എ​​സ് വ​​ഴി​​യും ഇ ​​മെ​​യി​​ൽ വ​​ഴി​​യും ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗം എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രെ അ​​റി​​യി​​ക്കും.
പ​​രാ​​തി പ​​രി​​ഹ​​രി​​ച്ച​​തി​​നു​​ശേ​​ഷം വി​​വ​​രം ആ​​പ്പി​​ൽ അ​​പ്ഡേ​​റ്റ് ചെ​​യ്യും. പ​​രാ​​തി ന​​ൽ​​കി​​യ​​വ​​ർ​​ക്ക് ആ​​പ്പി​​ലൂ​​ടെ തു​​ട​​ർ​​വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​ൻ സാ​​ധി​​ക്കും. റോ​​ഡു​​ക​​ളു​​ടെ പ​​രി​​പാ​​ല​​നം കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​ക്കാ​​ൻ മൊ​​ബൈ​​ൽ ആ​​പ്പി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.
ജൂ​​ണ്‍ ഏ​​ഴു മു​​ത​​ൽ ആ​​പ്പ് ഗൂ​​ഗി​​ൾ പ്ലേ ​​സ്റ്റോ​​റി​​ലും ആ​​പ്പി​​ൾ സ്റ്റോ​​റി​​ലും ല​​ഭ്യ​​മാ​​കും. പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡു​​ക​​ളു​​ടെ​​യും ആ​​സ്തി​​ക​​ളു​​ടെ​​യും ശാ​​സ്ത്രീ​​യ​​മാ​​യ സം​​ര​​ക്ഷ​​ണ​​ത്തി​​നും കൃ​​ത്യ​​മാ​​യ ധ​​ന​​വി​​നി​​യോ​​ഗ​​ത്തി​​നും വേ​​ണ്ടി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന റോ​​ഡ് മെ​​യി​​ന്‍റ​​ന​​ൻ​​സ് മാ​​നേ​​ജ്മെ​​ന്‍റ് സി​​സ്റ്റ​​ത്തി​​ന്‍റെ (ആ​​ർ​​എം​​എം​​എ​​സ്)​​ഭാ​​ഗ​​മാ​​യാ​​ണു പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് പ​​രാ​​തി അ​​റി​​യി​​ക്കാ​​നു​​ള്ള ആ​​പ്പ് ഒ​​രു​​ങ്ങു​​ന്ന​​ത്. ശാ​​സ്ത്രീ​​യ​​മാ​​യ രീ​​തി​​യി​​ൽ സോ​​ഫ്റ്റ്‌​​വെ​​യ​​റു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ റോ​​ഡു​​ക​​ളു​​ടെ പ​​രി​​പാ​​ല​​നം സാ​​ധ്യ​​മാ​​ക്കു​​ന്ന രീ​​തി​​യാ​​ണി​​ത്. ഇ​​തു​​വ​​ഴി അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തേ​​ണ്ട റോ​​ഡു​​ക​​ൾ ക​​ണ്ടെ​​ത്താ​​നും നി​​ല​​വി​​ൽ അ​​നു​​വ​​ദി​​ച്ച പ​​ദ്ധ​​തി വി​​ഹി​​ത​​ത്തി​​നു​​ള്ളി​​ൽ പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നും സാ​​ധി​​ക്കും.