+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉണർവേകാൻ ന​ട​പ​ടി​ക​ളുമായി ടൂ​റി​സം വ​കു​പ്പ്

കോ​​ട്ട​​യം: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ര​​ണ്ടാം​​ത​​രം​​ഗം അ​​വ​​സാ​​നി​​ക്കു​​ന്ന മു​​റ​​യ്ക്കു വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യെ സ​​ജ്ജ​​മാ​​ക്കു​​വാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ടൂ​​
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉണർവേകാൻ ന​ട​പ​ടി​ക​ളുമായി ടൂ​റി​സം വ​കു​പ്പ്
കോ​​ട്ട​​യം: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ര​​ണ്ടാം​​ത​​രം​​ഗം അ​​വ​​സാ​​നി​​ക്കു​​ന്ന മു​​റ​​യ്ക്കു വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യെ സ​​ജ്ജ​​മാ​​ക്കു​​വാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ടൂ​​റി​​സം വ​​കു​​പ്പ് രൂ​​പം ന​​ൽ​​കു​​ന്നു. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​ദേ​​ശ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് വൈ​​കു​​മെ​​ന്ന​​തി​​നാ​​ൽ ആ​​ഭ്യ​​ന്ത​​ര വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളെ​​യാ​​ണ് ടൂ​​റി​​സം മേ​​ഖ​​ല ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.
ത​​ദ്ദേ​​ശീ​​യ​​രാ​​യ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളെ​ വി​​വി​​ധ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു കൂ​​ടു​​ത​​ൽ യാ​​ത്ര ചെ​​യ്യു​​വാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്ക് ഉ​​ട​​ൻ​​ത​​ന്നെ രൂ​​പം ന​​ൽ​​കാ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ടൂ​​റി​​സം മ​​ന്ത്രി പി.​​എം. മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​യി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ൽ കു​​മ​​ര​​ക​​ത്തെ​​യും ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ലെ​​യും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കും. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള പാ​​ക്കേ​​ജു​​ക​​ളും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും വേ​​ഗ​​ത്തി​​ലാ​​ക്കും. അ​​ടി​​യ​​ന്ത​ര​​വും വി​​ശ​​ദ​​വു​​മാ​​യ പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

ജൂ​​ണ്‍ ര​​ണ്ടാം വാ​​ര​​ത്തോ​​ടെ കോ​​വി​​ഡി​​ന്‍റെ ര​​ണ്ടാം ത​​രം​​ഗ​​ത്തി​​ന് ശ​ക്തി കു​റ​യു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ൽ ടൂ​​റി​​സം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കു​​വാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളാ​​ണു വി​​ഭാ​​വ​​നം ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഒ​​രു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ത​​ക​​ർ​​ന്നു​​കി​​ട​​ക്കു​​ന്ന ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​നം ഈ ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ സാ​​ധ്യ​​മാ​​കു​​മെ​​ന്നാ​​ണ് ടൂ​​റി​​സം വ​​കു​​പ്പ് ക​​രു​​തു​​ന്ന​​ത്.

സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​തി​നും കേ​​ര​​ള ടൂ​​റി​​സം ബ്രാ​​ൻ​​ഡ് ടൂ​​റി​​സം വി​​പ​​ണി​​ക​​ളി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി എ​​ത്തി​​ക്കു​​ന്ന​​തി​​നും ഉ​​ത​​കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ശ​​ക്ത​​മാ​​യ വി​​പ​​ണ​​ന​​ത​​ന്ത്ര​​ങ്ങ​​ളും അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കാ​​ൻ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും സം​​രം​​ഭ​​ക​​ർ​​ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കു​​ന്ന​​തി​​നും ക​​രു​​ത​​ൽ ന​​ൽ​​കും.

വി​​വി​​ധ വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളെ ത​​മ്മി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചു കൂ​​ടു​​ത​​ൽ ടൂ​​റി​​സം സ​​ർ​​ക്യൂ​​ട്ടു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കും. റോ​​ഡു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ മെ​​ച്ച​​പ്പെ​​ട്ട അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കും. ലോ​​ക​​നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ശു​​ചി​​മു​​റി സൗ​​ക​​ര്യ​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കും.

മാ​​ലി​​ന്യ​​മു​​ക്ത ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യു​​ള്ള ബൃ​​ഹ​​ദ് പ​​ദ്ധ​​തി​​ക്കും അ​​ടി​​യ​​ന്ത​​ര​​മാ​​യി രൂ​​പം ന​​ൽ​​കും. മെ​​ച്ച​​പ്പെ​​ട്ട പ​​ശ്ചാ​​ത്ത​​ല സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ങ്ങു​​ന്ന​​തോ​​ടെ സ​​മീ​​പ​​ഭാ​​വി​​യി​​ൽ കൂ​​ടു​​ത​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ ജി​​ല്ല​​യി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കു​​വാ​​നാ​​കു​​മെ​​ന്നാ​​ണ് ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ പ്ര​​തീ​​ക്ഷ.

ജി​​ല്ല​​യു​​ടെ സം​​സ്കാ​​ര​​വും ഭൂ​​പ്ര​​കൃ​​തി​​യു​​ടെ മ​​നോ​​ഹാ​​രി​​ത​​യും രു​​ചി​​വൈ​​വി​​ധ്യ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഘ​​ട​​ക​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി കൂ​​ടു​​ത​​ൽ സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​വാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ച് ന​​ട​​പ്പാ​​ക്കും. ടൂ​​റി​​സം സം​​രം​​ഭ​​ക​​ർ​​ക്കാ​​യു​​ള്ള വി​​വി​​ധ അ​​പ്രൂ​​വ​​ൽ, ക്ലാ​​സി​​ഫി​​ക്കേ​​ഷ​​ൻ സ്കീ​​മു​​ക​​ൾ ഒ​​രു മാ​​സ​​ത്തി​​ന​​കം ഓ​​ണ്‍​ലൈ​​ൻ ആ​​ക്കും.

ഉ​​ത്ത​​ര​​വാ​​ദി​ത്വ ടൂ​​റി​​സം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഗു​​ണ​​ഫ​​ല​​ങ്ങ​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ബ​​ഹു​​ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​വാ​​ൻ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്നു പ​​ദ്ധ​​തി ത​​യാ​​റാ​​ക്കും. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും എ​​ത്തു​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് പ്രോ​​ത്സാ​​ഹ​​ന​​മാ​​കും​വി​​ധം കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ ത​​യാ​​റാ​​ക്കു​​വാ​​ൻ ആ​​രോ​​ഗ്യ വ​​കു​​പ്പു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും.

അ​​ർ​​ഹ​​രാ​​യ ടൂ​​റി​​സം പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് വാ​​ക്സി​​നേ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​തോ​​ടൊ​​പ്പം ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു ഭാ​​വി​​യി​​ലെ ലോ​​ക ടൂ​​റി​​സം സ​​ങ്ക​​ൽ​​പ്പ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യ തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​വാ​​നു​​ള്ള സാ​​ധ്യ​​ത​​യും പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.
More in Kottayam :