ജി​ല്ല​യി​ൽ 1272 പേ​ർ​ക്കു കോ​വി​ഡ്; 474 പേ​ർ​ക്കു രോ​ഗ​മു​ക്തി

09:54 PM May 24, 2021 | Deepika.com
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 1272 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 474 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 23.39 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ൽ ര​ണ്ടു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. 1269 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,36,961 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 22,937 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
441 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 2018 പേ​ർ സിഎ​ഫ്​എ​ൽടി​സിക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 18,884 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇന്ന ലെ 282 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 4507 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1875 പേ​രെ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ 61,134 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇന്ന ലെ 5438 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ലോ​ക്ഡൗ​ണ്‍ ലം​ഘ​നം 162 വാ​ഹ​ന​ങ്ങ​ൾ
പി​ടി​ച്ചെ​ടു​ത്തു
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 162 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 24 മ​ണി​ക്കു​റി​നു​ള്ളി​ൽ 37 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 9 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റന്‍റൈൻ ലം​ഘി​ച്ച​തി​ന് 11 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 769 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 448 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു.
27,774 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. താ​ക്കീ​ത് ചെ​യ്ത് വി​ട്ട​വ​രി​ൽ കൂ​ടു​ത​ൽ പേ​രും ഡ​ബി​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കൂ​ടി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.