+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​പ്പ​ള്ളി-അ​നൂ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തയാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ല

മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി അ​നൂ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​പ്പോ​ഴും കാ​ൽ​ന​ടത​ന്നെ ശ​ര​ണം. ആ​ദി​വാ​സി മേ​ഖ​ല​യാ​യ ഇ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​ഴു പ​തി​റ്റാ​ണ്ടു
ഇ​ല​പ്പ​ള്ളി-അ​നൂ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ  ദു​രി​തയാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ല
മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി - അ​നൂ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​പ്പോ​ഴും കാ​ൽ​ന​ടത​ന്നെ ശ​ര​ണം. ആ​ദി​വാ​സി മേ​ഖ​ല​യാ​യ ഇ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഒ​രി​ക്ക​ലെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ ഇ​ല​പ്പ​ള്ളി-അ​നൂ​ർ-പു​ള്ളി​ക്കാ​നം ലി​ങ്ക് റോ​ഡു വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ന്ന​ത്.
ഒ​രുനൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണെ​ങ്കി​ലും ഇ​പ്പോ​ളും വ​ലി​യ ക​ല്ലു​ക​ൾ നി​റ​ഞ്ഞ റോ​ഡ് ദു​ർ​ഘ​ട പാ​ത​യാ​ണ്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത്, പ​ത്ത് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ അ​വ​സ്ഥ അ​തിദ​യ​നീ​യ​മാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും റോ​ഡ് നി​ർ​മി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്ന​വ​ർ പി​ന്നീ​ടു തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ പ​രാ​തി.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​നൂ​ർ പ്ര​ദേ​ശം ഗ്രീ​ൻ​വാ​ലി പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി​യി​രു​ന്ന​താ​ണ്. അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യാ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ക. ഇ​തി​ൽ നാ​ൽ​പ്പ​ത്ത​ഞ്ചും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ്. അ​നൂ​ര് അ​ങ്ക​ൻവാ​ടി​യും, പ​ള്ളി​യു​മു​ണ്ട്. ഇ​വി​ടേ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽത്ത​ന്നെ ഏ​റെ ക്ലേ​ശി​ക്ക​ണം. രോ​ഗി​ക​ളെ ചു​മ​ന്ന് കൊ​ണ്ടു പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്.
നാ​ലു​വ​ർ​ഷം മു​ൻ​പ് ഇ​ല​പ്പ​ള്ളി അ​നൂ​ർ റോ​ഡ് ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​മെ​ന്ന് കാ​ണി​ച്ചു ബോ​ർ​ഡ് സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് 55 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ചി​ല​ർ പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് ന​ബാ​ർ​ഡി​ന്‍റെ പ​ണ​വും ലാ​പ്സാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ക​ട്ടെ ഓ​രോ ത​വ​ണ​യും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത​ല്ലാ​തെ ന​ട​പ്പി​ലാ​കു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.