ആറ്റിങ്ങൽ: ഡ്രൈഡേയുടെ ആറ്റിങ്ങൽ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനം മഴക്കാല പൂർവ ശുചീകരണ യജ്ഞം എന്നിവയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.
വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കോവിഡ് പ്രതിസന്ധി, മഴക്കാല സാംക്രമിക രോഗങ്ങളിൽ നിന്നും പട്ടണത്തിന്റെ ആരോഗ്യ മേഖലയെ പരമാവധി സംരക്ഷിച്ച് നിർത്താനാണ് നഗരസഭ പരിശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ കൗൺസിലറും വോളന്റിയർ ബ്രിഗേഡുമായ ആർ.എസ്. അനൂപ്, കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, ചീഫ് വോളന്റിയർമാരായ സജി, ജിബി, വിവേക്, ജിതിൻ, ശബരി, ഷിംജി, അനിൽ, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.