പേരൂർക്കട: ശക്തമായ മഴയിൽ റോഡിൽ രൂപപ്പെട്ട വൻ ഗർത്തം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു.
വട്ടിയൂർക്കാവ് - ഈശ്വരിഅമ്മൻ കോവിൽ റോഡ് അമ്പലക്കാവ് ലെയിനിന് സമീപമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്ത് നാട്ടുകാർ അപകടസൂചനാ മുന്നറിയിപ്പ് സ്ഥാപിച്ചിട്ട് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിസരവാസികൾ പറഞ്ഞു.
റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. പ്രശ്നപരഹാരം ആവശ്യപ്പെട്ട് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. അപകടാവസ്ഥയിലായ കുഴി എത്രയും പെട്ടന്ന് അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു
12:25 AM May 24, 2021 | Deepika.com