നെയ്യാറ്റിന്‍കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവുമായി വിവിധ കൂട്ടായ്മകള്‍. മലങ്കര മാർത്തോമ്മാ സുറിയാനി സഭ വഴുതൂരിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡസ്ക് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികളായ 500 പേർക്ക് ഭക്ഷ്യ വസ്തുക്കൾ, പിപിഇ കിറ്റുകൾ, ഓക്സിമീറ്ററുകൾ എന്നിവയാണ് ഈ ഹെൽപ് ഡെസ്കിലൂടെ ലഭ്യമാവുക, കെഎസ്ടിഎ നെയ്യാറ്റിൻകര സബ് ജില്ല നെയ്യാറ്റിൻകര നഗരസഭയിലെ വിവിധ വാർഡുകളിൽ ഉപയോഗിക്കുന്നതിന് 50 ഓക്സിമീറ്ററുകൾ വാങ്ങി നൽകി. നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനന് ഓക്സിമീറ്ററുകൾ സ്വീകരിച്ചു. കെഎസ്ടിഎ പാറശാല സബ് ജില്ലയും നെയ്യാറ്റിൻകര മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്സിമീറ്ററുകൾ വാങ്ങി നൽകി. പഴയകട ചാത്തിനാർ ശ്രീ ദുർഗാ ദേവി ക്ഷേത്രം മണ്ഡലത്തിലെ വിവിധ കമ്യൂണിറ്റി കിച്ചനുകളിലേക്ക് ഭക്ഷ്യ ധാന്യം സംഭാവന ചെയ്തു.
സിപിഎം ചെങ്കൽ ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ ചെങ്കൽ മേഖലാ കമ്മറ്റിയും ചേർന്ന് കോവിഡ് രോഗികൾക്കായി സ്നേഹവണ്ടി പുറത്തിറക്കി. മൂന്നുകല്ലിൻമൂടിൽ സിപിഎം മൂന്നുകല്ലിൻമൂട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതരുടെ വീടുകളിൽ പച്ചക്കറി വിതരണം ചെയ്തു.
കോവിഡ് പ്രതിരോധം: സഹായഹസ്തവുമായി കൂട്ടായ്മകള്‍
12:25 AM May 24, 2021 | Deepika.com