+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധം: സ​ഹാ​യ​ഹ​സ്ത​വു​മാ​യി കൂ​ട്ടാ​യ്മ​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യ ഹ​സ്ത​വു​മാ​യി വി​വി​ധ കൂ​ട്ടാ​യ്മ​ക​ള്‍. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ വ​ഴു​തൂ​രി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ഹെ​ൽ​
കോ​വി​ഡ് പ്ര​തി​രോ​ധം: സ​ഹാ​യ​ഹ​സ്ത​വു​മാ​യി കൂ​ട്ടാ​യ്മ​ക​ള്‍
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യ ഹ​സ്ത​വു​മാ​യി വി​വി​ധ കൂ​ട്ടാ​യ്മ​ക​ള്‍. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ വ​ഴു​തൂ​രി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് രോ​ഗി​ക​ളാ​യ 500 പേ​ർ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, ഓ​ക്സി​മീ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഈ ​ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ ല​ഭ്യ​മാ​വു​ക, കെ​എ​സ്ടി​എ നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ജി​ല്ല നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 50 ഓ​ക്സി​മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഓ​ക്സി​മീ​റ്റ​റു​ക​ൾ സ്വീ​ക​രി​ച്ചു. കെ​എ​സ്ടി​എ പാ​റ​ശാ​ല സ​ബ് ജി​ല്ല​യും നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​ക്സി​മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കി. പ​ഴ​യ​ക​ട ചാ​ത്തി​നാ​ർ ശ്രീ ​ദു​ർ​ഗാ ദേ​വി ക്ഷേ​ത്രം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ ധാ​ന്യം സം​ഭാ​വ​ന ചെ​യ്തു.
സി​പി​എം ചെ​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യും ഡി​വൈ​എ​ഫ്ഐ ചെ​ങ്ക​ൽ മേ​ഖ​ലാ ക​മ്മ​റ്റി​യും ചേ​ർ​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സ്നേ​ഹ​വ​ണ്ടി പു​റ​ത്തി​റ​ക്കി. മൂ​ന്നു​ക​ല്ലി​ൻ​മൂ​ടി​ൽ സി​പി​എം മൂ​ന്നു​ക​ല്ലി​ൻ​മൂ​ട് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി വി​ത​ര​ണം ചെ​യ്തു.