നെയ്യാറ്റിന്‍കര : പെരുങ്കടവിള പഞ്ചായത്തിലെ ആയയിൽ സർക്കാർ ആയുർവേദ ഡിസ്പെന്‍സറിയിലെ ആയുർ രക്ഷാ ക്ലിനിക് മുഖേന കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
കോവിഡ് കാറ്റഗറി എ വിഭാഗത്തിൽ പെട്ട ചെറിയ രോഗലക്ഷണങ്ങളുമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ഭേഷജം പദ്ധതി പ്രകാരമുള്ള ഔഷധങ്ങൾ ഡോക്ടർ രോഗിയുമായി ടെലിഫോൺ മുഖേന സംസാരിച്ചശേഷം സന്നദ്ധ പ്രവർത്തകർ വഴി എത്തിച്ചു നൽകും.
രോഗ വിമുക്തരായവര്‍ക്ക് തുടർന്ന് കാണുന്ന ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പുനർജനി ചികിത്സ പദ്ധതിയും ലഭ്യമാണ്. കോവിഡ് രോഗികളുമായി സന്പര്‍ക്കത്തിൽ വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള പ്രതിരോധ ഔഷധങ്ങൾ അമൃതം പദ്ധതിയുടെ ഭാഗമായി നൽകി വരുന്നു.പൊതുജനങ്ങളുമായി കൂടുതൽ സന്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള പ്രത്യേക പ്രതിരോധ പദ്ധതിയും നടപ്പിക്കാക്കി വരുന്നുണ്ടെന്നു പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനും ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബിയും അറിയിച്ചു. ഫോൺ: 9446419228.
ആയുര്‍വേദ ഡിസ്പെന്സറിയില് കോവിഡ് പ്രതിരോധത്തിന് വിവിധ ചികിത്സാ പദ്ധതികൾ
12:25 AM May 24, 2021 | Deepika.com