വീ​ട് ത​ക​ർ​ന്നുവീ​ണു: മൂ​ന്നം​ഗ കു​ടും​ബം അ​ത്‌ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

12:25 AM May 24, 2021 | Deepika.com
വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു വീ​ണു. ഉ​റ​ങ്ങി​ക്കി​ട​ന്ന ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും മ​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​വ​ളം വെ​ള്ളാ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ ത​ങ്ക​രാ​ജ​ന്‍റെ ഓ​ല​മേ​ഞ്ഞ വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ത​ക​ർ​ന്ന് വീ​ണ​ത്.​ദി​വ​സ​ങ്ങ​ളാ​യി തി​മി​ർ​ത്ത് പെ​യ്ത​മ​ഴ​യി​ൽ ചു​മ​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന ത​ങ്ക​രാ​ജ​നും ഭാ​ര്യ​യും മ​ക​ളും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​​യി. തൊ​ട്ട​ടു​ത്ത് വീ​ടു​ക​ൾ കു​റ​വാ​യ​തി​നാ​ൽ നേ​രം പു​ല​ർ​ന്ന​ശേ​ഷ​മാ​ണ് അ​പ​ക​ട​വി​വ​രം മ​റ്റു​ള്ള​വ​ർ അ​റി​യു​ന്ന​ത്.

അ​രി​വാ​ൾ കോ​ള​നി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ണ​യി​ൽ​മേ​ഖ​ല​യി​ൽ നേ​ര​ത്തെ അ​ടു​ത്ത​ടു​ത്താ​യി മു​പ്പ​ത് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്നു.​ പ​ലവി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളും ഒ​ഴി​ഞ്ഞ് പോ​യ​തോ​ടെ ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ മൂ​ന്നി​ൽ ഒ​തു​ങ്ങി. മാ​റി​താ​മ​സി​ക്കാ​ൻ മ​റ്റൊ​രി​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ ത​ങ്ക​രാ​ജ​നും കു​ടും​ബ​വും പ​ഴ​യ​വീ​ട്ടി​ൽ ക​ഴി​ഞ്ഞു കൂ​ടി.​അ​താ​ണ് ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ ഇ​ല്ലാ​താ​യ​തും.​ വി​വ​ര​മ​റി​ഞ്ഞ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ അ​ഷ്ട​പാ​ല​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, ഷി​ബു​നാ​ഥ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ച് ത​ങ്ക​രാ​ജ​നെ​യും കു​ടും​ബ​ത്തേ​യും മാ​റ്റി. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.