വിഴിഞ്ഞം: ശക്തമായ മഴയിൽ വീട് തകർന്നു വീണു. ഉറങ്ങിക്കിടന്ന ഗൃഹനാഥനും ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. കോവളം വെള്ളാർ പണയിൽ വീട്ടിൽ തങ്കരാജന്റെ ഓലമേഞ്ഞ വീടാണ് ഇന്നലെ പുലർച്ചെയോടെ തകർന്ന് വീണത്.ദിവസങ്ങളായി തിമിർത്ത് പെയ്തമഴയിൽ ചുമരുകൾക്ക് ബലക്ഷയം സംഭവിച്ച വീടിന്റെ ഒരുഭാഗം തകർന്ന് വീഴുന്ന ശബ്ദം കേട്ട് ഉണർന്ന തങ്കരാജനും ഭാര്യയും മകളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. തൊട്ടടുത്ത് വീടുകൾ കുറവായതിനാൽ നേരം പുലർന്നശേഷമാണ് അപകടവിവരം മറ്റുള്ളവർ അറിയുന്നത്.
അരിവാൾ കോളനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പണയിൽമേഖലയിൽ നേരത്തെ അടുത്തടുത്തായി മുപ്പത് കുടുംബങ്ങൾ താമസിച്ചിരുന്നു. പലവിധ കാരണങ്ങളാൽ ഭൂരിപക്ഷം കുടുംബങ്ങളും ഒഴിഞ്ഞ് പോയതോടെ ഇവിടത്തെ താമസക്കാർ മൂന്നിൽ ഒതുങ്ങി. മാറിതാമസിക്കാൻ മറ്റൊരിടമില്ലാതെ വന്നതോടെ തങ്കരാജനും കുടുംബവും പഴയവീട്ടിൽ കഴിഞ്ഞു കൂടി.അതാണ് ഇന്നലത്തെ മഴയിൽ ഇല്ലാതായതും. വിവരമറിഞ്ഞ് വില്ലേജ് ഓഫീസർ ജയകുമാർ, വാർഡ് മെമ്പർ അഷ്ടപാലൻ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ബിജു, ഷിബുനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു.നാട്ടുകാരുടെ നേതൃത്വത്തിൽ താത്കാലിക ഷെഡ് നിർമിച്ച് തങ്കരാജനെയും കുടുംബത്തേയും മാറ്റി. നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.