ആറ്റിങ്ങൽ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. നഗരസഭ ആറാം വാർഡ് തച്ചൂർകുന്ന് മൂഴിക്കവിളാകത്ത് കുഴിവിള വീട്ടിൽ അമ്പിളിയുടെ കിണറാണ് ഇന്നലെ രാവിലെ ഇടിഞ്ഞ് താഴ്ന്നത്.
നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലം സന്ദർശിച്ചു. പ്രകൃതിദുരന്ത ധനസഹായത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൺ അറിയിച്ചു.
കിണർ ഇടിഞ്ഞതോടെ സമീപത്തെ ഇവരുടെ വീടും അപകടാവസ്ഥയിലായി.
കിണർ ഇടിഞ്ഞു താഴ്ന്നു
12:25 AM May 24, 2021 | Deepika.com