വീ​ട്ടി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു

12:25 AM May 24, 2021 | Deepika.com
അ​ന്പൂ​രി: ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. അ​ന്പൂ​രി മാ​യം ഞ​വ​ര​ക്കാ​ട്ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ബേ​ബി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ വീ​ണു.
മ​ണ്ണി​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ ബേ​ബി​യും ഭാ​ര്യ സ്റ്റെ​ല്ല, മ​ക്ക​ളാ​യ ബൈ​ജു, ഷൈ​ജു, ഷൈ​നി എ​ന്നി​വ​രും ഷൈ​നി​യു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റ്റി. ആ​റു​മാ​സം മു​ന്പ് പ​ണി​ത വീ​ടാ​ണ് ത​ക​ർ​ന്ന​ത്. സ്ഥ​ലം എം​എ​ൽ​എ​യും റ​വ​ന്യൂ അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കു​രി​ശു​മ​ല ഭാ​ഗ​വും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്.