കാട്ടാക്കട : കനത്ത മഴയിൽ തലയൽ ഏലായിലെ കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞു. തോടിന്റെ ബണ്ട് പൊട്ടിയ ഭാഗങ്ങളിലൂടെയാണ് വെള്ളം കുത്തനെ കൃഷിയിടങ്ങളിലേക്കെത്തിയതെന്ന് കർഷകർ പറഞ്ഞു.
ഇന്നലെ പെയ്ത കനത്തമഴയിൽ തോടിന്റെ ബണ്ട് പൊട്ടിയതോടെ തോടും ഏലായും തമ്മിൽ ഒരുപോലെ കിടക്കുന്ന അവസ്ഥയാണ്.ഇനിയും മഴ കനത്താൽ മരച്ചീനിയും വാഴയും ഉൾപ്പെടെ കൃഷിയിടങ്ങൾ നശിക്കുമെന്ന് കർഷകർ പറയുന്നു.
വാഴക്കൃഷിയിടങ്ങളിൽ ഇനിയും വെള്ളം കെട്ടിയാൽ എല്ലാം നിലംപൊത്തുമെന്ന് വിളവെടുക്കാൻ പ്രായമായ വാഴകൾ നിലംപൊത്തുന്നത് താങ്ങാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും കർഷകർ പറയുന്നു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വാഴകൾ നശിച്ചിരുന്നു.
പ്രളയകാലത്ത് തുടങ്ങിയ നഷ്ടം ഇതുവരെ നികത്താനായിട്ടില്ലന്നും ഇവർ പറയുന്നു. പലരും ഏലാ പ്രദേശങ്ങളിൽ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. അടിയന്തരമായി ബണ്ടിന്റെ പണി പൂർത്തീകരിച്ചാൽ മാത്രമേ പരിഹാരം കാണാനാകൂ എന്നാണ് കർഷകർ പറയുന്നത്.
കനത്ത മഴയിൽ തലയൽ ഏലായിൽ വ്യാപക കൃഷിനാശം
12:25 AM May 24, 2021 | Deepika.com