+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന​ത്ത മ​ഴ​യി​ൽ ത​ല​യ​ൽ ഏ​ലാ​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം

കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ ത​ല​യ​ൽ ഏ​ലാ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. തോ​ടി​ന്‍റെ ബ​ണ്ട് പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം കു​ത്ത​നെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​യ​തെ​ന്
ക​ന​ത്ത മ​ഴ​യി​ൽ ത​ല​യ​ൽ ഏ​ലാ​യി​ൽ  വ്യാ​പ​ക കൃ​ഷി​നാ​ശം
കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ ത​ല​യ​ൽ ഏ​ലാ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. തോ​ടി​ന്‍റെ ബ​ണ്ട് പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം കു​ത്ത​നെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ തോ​ടി​ന്‍റെ ബ​ണ്ട് പൊ​ട്ടി​യ​തോ​ടെ തോ​ടും ഏ​ലാ​യും ത​മ്മി​ൽ ഒ​രു​പോ​ലെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.​ഇ​നി​യും മ​ഴ ക​ന​ത്താ​ൽ മ​ര​ച്ചീ​നി​യും വാ​ഴ​യും ഉ​ൾ​പ്പെ​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വാ​ഴ​ക്കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​നി​യും വെ​ള്ളം കെ​ട്ടി​യാ​ൽ എ​ല്ലാം നി​ലം​പൊ​ത്തു​മെ​ന്ന് വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​മാ​യ വാ​ഴ​ക​ൾ നി​ലം​പൊ​ത്തു​ന്ന​ത് താ​ങ്ങാ​നാ​വാ​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ വാ​ഴ​ക​ൾ ന​ശി​ച്ചി​രു​ന്നു.

പ്ര​ള​യ​കാ​ല​ത്ത് തു​ട​ങ്ങി​യ ന​ഷ്ടം ഇ​തു​വ​രെ നി​ക​ത്താ​നാ​യി​ട്ടി​ല്ല​ന്നും ഇ​വ​ർ പ​റ​യു​ന്നു. പ​ല​രും ഏ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ബ​ണ്ടി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.