നെടുമങ്ങാട്: കനത്ത മഴയിൽ കല്ലിംഗൽ ജംഗ്ഷന് സമീപത്തുകൂടി ഒഴുകുന്ന കാക്കത്തോടിലേക്കു ഇരുവശങ്ങളും ഇടിഞ്ഞുവീണത് അപകട ഭീഷണി ഉയർത്തുന്നു.
വിള്ളൽ വീണ സ്ഥത്തെ ബാക്കി വരുന്ന ഭാഗം ഇടിഞ്ഞുവീണാൽ പരിസരത്തെ വീടുകളും സമീപത്തെ ഒാഡിറ്റോറിയവും പൂർണമായി തകരുമെന്ന് നാട്ടുകാർ പറയുന്നു.
തകർന്ന് വീണ ഇരുവശങ്ങളും അടിയന്തരമായി പുതുക്കിപ്പണിയണമെന്നും പ്രദേശത്തേക്ക് വെള്ളം കയറുവാനുള്ള ഭീഷണി ഒഴിവാക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. മന്ത്രി ജി.ആർ. അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്ന് ഉറപ്പ് നൽകി.
സബ് കളക്ടർ ചേതൻ കുമാർ മീണ, മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരികേശൻനായർ,കൗൺസിലർ സിന്ധു കൃഷ്ണകുമാർ സ്ഥലം സന്ദർശിച്ചു.
കാക്കത്തോടിന്റെ കരയിടിഞ്ഞു: സമീപവാസികൾ ഭീതിയിൽ
12:25 AM May 24, 2021 | Deepika.com