പ്ര​തി​രോ​ധ കി​റ്റ് കൈ​മാ​റി

12:23 AM May 24, 2021 | Deepika.com
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ച​ല​ഞ്ചി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. ന​ഗ​ര പ്ര​ദേ​ശ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ കി​റ്റ് ച​ല​ഞ്ചി​ന് രൂ​പം ന​ല്‍​കി​യ​ത്. ഇ​ങ്ങ​നെ സ്വ​രൂ​പി​ച്ച മാ​സ്ക്ക്, സാ​നി​റ്റെ​സ​ർ, പി​പി​ഇ കി​റ്റ്, ഫെ​യ്സ് ഷീ​ല്‍​ഡ്, ക​ണ്ണ​ട, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വേ​ണ്ടി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ​ശി​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പി​എ​ച്ച്സി വ​ഴി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ം.