ധനസഹായം നൽകണം: ഐഎൻടിയുസി
12:23 AM May 24, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധന സഹായം നൽകണമെന്ന് ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.റയിൽവേ പോർട്ടർമാർ, ചുമട്ടുതൊഴിലാളികൾ, ഓട്ടോടാക്സി തൊഴിലാളികൾ,തയ്യൽ തൊഴിലാളികൾ, പ്ലാന്റേഷൻ, ടൂറിസം മേഖലയിലെ തൊഴിലാളികൾ ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിനു മുന്നോടിയായി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരത്ത് റയിൽവേ പോർട്ടർമാർക്ക് ഫെയ്സ് ഷീൽഡുകളും, മാസ്ക്കും, സാനിറ്റൈസറുകളുംവിതരണം ചെയ്തു.എ.എസ്.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു.കെ.എം.അബ്ദുൽ സലാം, ആർ.എസ്.വിമൽ കുമാർ, ജോയി, വഴിമുക്ക് സെയ്യദലി, വെട്ടു റോഡ് സലാം, മലയം ശ്രീകണ്ഠൻ നായർ,വി.ലാലു, സുഭാഷ്, ഹാജാ നസിമുദ്ദീൻ, പ്രഭ,വള്ളക്കടവ് ഷെമീർ, തുടങ്ങിയവർ പങ്കെടുത്തു.